ലോകം നാല് വര്‍ഷം പിന്നിലെന്ന് ഗോള ശാസ്ത്രജ്ഞന്‍

മനാമ: കാലഗണനയില്‍ ലോകം നാല് വര്‍ഷം പിന്നിലാണ് ലോകമുള്ളതെന്ന് കുവൈത്തി ഗോളശാസ്ത്രജ്ഞന്‍ ഡോ. സാലിഹ് അല്‍ ഉ ജൈരി വ്യക്തമാക്കി. യഥാര്‍ഥ കണക്ക് പ്രകാരം ഇപ്പോള്‍ 2023 ആകേണ്ടതായിരുന്നു. എന്നാല്‍ നേരത്തെ മുതല്‍ ചരിത്രത്തില് ‍ വരുത്തിയ മാറ്റം പിന്നീട് വന്നവര്‍ തിരുത്താന്‍ തയാറായില്ല. 2022 വര്‍ഷം മുമ്പാണ് യേശു ക്രിസ്തു (ഈസ നബി) ജനിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ കാലഗണന ഏര്‍പ്പെടുത്തിയപ്പോള്‍ നാല് വര്‍ഷം പിന്നിലായാണ് കണക്ക് കൂട്ടാന്‍ തുടങ്ങിയത്.

ചരിത്രകാരന്മാര്‍ പിന്നീട് ഈ തെറ്റ് ചൂണ്ടിക്കാട്ടിയെങ്കിലും നിലവിലുള്ള വര്‍ഷത്തില്‍ മാറ്റം വരുമെന്നതിനാല്‍ ആരും തിരുത്താന്‍ തയാറായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് മുതലാണ് വര്‍ഷം ആരംഭിക്കുന്നതെന്നും എന്നാല്‍ യേശുവിന്‍െറ ജനനത്തിന് ശേഷമുള്ള ജനുവരി മുതല്‍ വര്‍ഷാദ്യ മാസമായി കണക്കാക്കാന്‍ തുടങ്ങുകയായിരുന്നു. സെപ്തംബറി​​​​െൻറ അര്‍ഥം ഏഴും ഒക്ടോബറിന്‍െറ അര്‍ഥം എട്ടും നവംബറി​​​​െൻറ അര്‍ഥം ഒമ്പതും ഡിസംബറി​​​​െൻറ അർഥം10 ആണെന്നും അദ്ദേഹം വിശദീകരിച്ചു. വിചിത്രമായ വാദമായി തോന്നാമെങ്കിലും ഇതാണ് യാഥാര്‍ഥ്യമെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT