അങ്കച്ചുവടുമായി അംഗനമാർ; ‘ശ്രീ’പട്ടം ആർക്ക്​..

മനാമ: ബഹ്​റൈൻ കേരളീയ സമാജം വനിതാ വേദി, ബഹ്റൈനിലെ വിവാഹിതരായ മലയാളി വനിതകൾക്കായി സംഘടിപ്പിക്കുന്ന കലാപ്രാഗത് ഭ്യമത്സരമായ ‘അംഗനശ്രീ’യുടെ അന്തിമ മത്​സരം നാളെ നടക്കും. വിവിധ ഘട്ടങ്ങളിൽ ഇഞ്ചോടിഞ്ച്​ പോരാട്ടച്ചൂട്​ ഉയർന ്ന മത്​സരം അവസാനത്തോട്​ അടുക്കു​േമ്പാൾ ആരാകും കിരീടം നേടുന്നതെന്നതും ഏവരിലും ഉയരുന്ന ചോദ്യമായിട്ടുണ്ട്​. ആകെ മത്​സരാർഥികളായ 14 പേരിൽ ഭൂരിഭാഗംപേരും ഇതുവരെ കാഴ്​ച വെച്ചത്​ ഉജ്ജ്വലമായ അവതരണരീതിയായിരുന്നുവെന്ന്​ ജൂറിയും കാണികളും വിലയിരുത്തിയിട്ടുണ്ട്​. മത്സരാർത്ഥികളോടൊപ്പം അവരുടെ കുംടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പങ്കെടുക്കാവുന്ന ഫാമിലി റൗണ്ട് മത്സരത്തി​​​െൻറ രണ്ടാംദിനം പൂർത്തിയായപ്പോഴും ഇൗ അഭിപ്രായമാണ്​ വിവിധ കേന്ദ്രങ്ങളിൽ നിന്ന്​ ഉയർന്നിട്ടുള്ളത്​. ഒമ്പത് മത്സരങ്ങളുള്ള ഫൈനൽ റൗണ്ടിലെ ഏക ഗ്രൂപ്പ് മത്സരമായിരുന്നു പൂർത്തിയായത്​.

ഫാമിലി സ്​കിറ്റി​​​െൻറ ആദ്യദിനത്തിൽ ഷഫീല, സ്​മിത, നികേത ​, രാജേശ്വരി , സൗമ്യ ​, സ്വപ്​ന എന്നിവരാണ്​ മത്​സരിച്ചത്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം റൗണ്ടിൽ ആരതി സജിത്​, സോജ രതീഷ്​, ഗ്രീഷ്​മ സുധീഷ്​, അജീഷ, നിഷ, സ്വാതി തുടങ്ങിയവരാണ്​ മത്​സരിച്ചത്​. സ്വന്തമായി എഴുതിയുണ്ടാക്കിയ നർമ്മരസമുള്ള സ്​കിറ്റുകളായിരുന്നു ചിലരുടെത്​. ഹാസ്യം തങ്ങൾക്ക്​ നന്നായി വഴങ്ങു​െമന്നും വനിതകൾ തെളിയിച്ചു. സ്​കൂൾ, കോളജ്​ കാലത്ത്​ മാത്രം വേദിയിൽ കയറിയ തങ്ങൾക്ക്​ ഇടവേളക്കുശേഷം വേദിയിലെത്താനും കിട്ടിയ അവസരമാണ്​ അംഗനശ്രീയിലൂടെ ലഭിച്ചതെന്ന്​ മത്​സരാർഥികളിൽ ഒരാളായ സോജ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

മത്​സരത്തി​​​െൻറ ഒാരോ ഘട്ടം കഴിയുന്തോറും കാണികളുടെ പിന്തുണയേറുന്നത്​ കൂടുതൽ ആത്​മവിശ്വാസം നൽകിയതായി ഗ്രീഷ്​മ സുധീഷ്​ വ്യക്തമാക്കി. ഇത്തരമൊരു വിത്യസ്​ത പരിപാടി സംഘടിപ്പിച്ചതിലൂടെ പ്രവാസി വനിതകൾക്ക്​ പുതിയ അനുഭവം ലഭിച്ചുവെന്ന്​ ആരതി സതീഷും വ്യക്തമാക്കി. വ്യക്തിഗത ഇനങ്ങളിൽ ഇനി രണ്ട് മത്സരങ്ങൾ ഉൾപ്പെടുത്തിയാണ്​ ബിനാലെ നാളെ നടക്കുന്നത്​. ചലച്ചിത്ര നടി നിമിഷ സജയനാണ് സമാപന ചടങ്ങിലെ മുഖ്യാതിഥി. നാടക- ചലച്ചിത്ര രംഗത്തെ ബഹ്റൈനിൽ നിന്നുള്ള ദമ്പതികളായ പ്രകാശ് വടകരയും ജയാ മേനോനും ചടങ്ങിൽ വിശിഷ്​ടാതിഥികളായി പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT