ബി.ഡി.എഫ്​ 51ാം വയസി​െൻറ തിളക്കത്തിൽ

മനാമ: രാജ്യത്തി​​​െൻറ കാവൽഭടൻമാരായ ബഹ്​റൈൻ ഡിഫൻസ്​ ഫോഴ്​സ്​ അരനൂറ്റാണ്ടും ഒരു വർഷവും പൂർത്തിയാക്കി. ചരിത് രത്തിൽ കുടിയേറിയ ഇൗ വളർച്ചയിൽ രാജ്യം ഒന്നാകെ അഭിമാനിക്കുകയാണ്​. ബഹ്​റൈ​​​െൻറ സമാധാന സംരക്ഷണത്തിന്​ പ്രസക്തമായ സഹായമാണ്​ ബി.ഡി.എഫ്​ നൽകുന്നത്​. 51 ാം വാർഷികത്തി​​​െൻറ ഭാഗമായി കിങ്​ ഹമദ്​ ആശുപത്രിയിൽ ഒാ​േങ്കാളജി സ​​െൻറർ ഉദ്​ഘാടനം ചെയ്യപ്പെട്ടതും രാജ്യത്തി​​​െൻറ ചരിത്രനാഴികക്കല്ലിൽ സ്ഥാനം പിടിക്കുന്നതായി. ബി.ഡി.എഫ്​ 51 വർഷം പൂർത്തിയാക്കിയതി​​​െൻറ പശ്​ചാത്തലത്തിൽ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയെ പ്രമുഖർ അഭിനന്ദനങ്ങൾ അറിയിച്ചു. ഹമദ്​ രാജാവിനെ ബി.ഡി.എഫ്​ ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ച്​ ആശംസകൾ അറിയിച്ചു.

അൽ സഫ്​രിയ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്​ച. കമാൻറർ ഇൻ ചീഫ്​ മാർഷൽ ശൈഖ്​ ഖലീഫ ബിൻ അഹ്​മദ്​ ആൽ ഖലീഫ, പ്രതിരോധ മന്ത്രി ലഫ്​.ജനറൽ അബ്​ദുല്ല ബിൻ ഹസൻ അൽ നു​െഎമി, ബി.ഡി.എഫ്​ സ്​റ്റാഫ്​ മേധാവി ലഫ്​.ജനറൽ ദിഅബ്​ ബിൻ സാഖിർ അൽ നു​െഎമി,മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. അരനൂറ്റാണ്ട്​ കഴിഞ്ഞ സൈനികക്കുതിപ്പിൽ അവർ ഹമദ്​ രാജാവിനെ അഭിനന്ദിച്ചു. ബി.എഡി.എഫി​​​െൻറ പ്രവർത്തനങ്ങൾക്കുള്ള രാജപിന്തുണക്കും കടപ്പാട്​ അറിയിച്ചു. ബി.ഡി.എഫ്​ വാർഷികം പ്രമാണിച്ച്​ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫക്ക്​ ദേശീയ സുരക്ഷ ഏജൻസി ലഫ്​.ജനറൽ അദെൽ ബിൻ ഖലീഫ അൽ ഫദ്​ഹെൽ അഭിനന്ദനങ്ങൾ അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT