അംഗന ശ്രീ സമാപനം ഇന്ന്​

മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി ബഹ്റൈനിലെ വിവാഹിതരായ മലയാളി വനിതകൾക്കായി നടത്തി വരുന്ന അംഗന ശ്രീയുടെ ഫൈ നൽ റൗണ്ടിലെ അവസാന മത്സരങ്ങൾ ഇന്ന് രാത്രി എട്ടുമുതൽ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. പമ്പരാഗത ഭാരതീയ വസ്ത്ര ാലങ്കാരം, മുഖാമുഖം എന്നീ മത്സരങ്ങളും മത്​സരാർഥികളെ കാത്തിരിക്കുന്നുണ്ട്​.

ഓരോ മത്സരങ്ങളിൽ നിന്നും ഇതുവരെ നേടിയ പോയിൻറുകൾക്കൊപ്പം പ്രേക്ഷകരുടെ അഭിപ്രായ വോട്ടും പരിഗണിച്ചായിരിക്കും അന്തിമഫലം പ്രഖ്യാപിക്കുകയെന്ന് സമാജം ആക്​ടിങ്​ പ്രസിഡൻറ്​പി.എൻ.മോഹൻരാജ്,ജനറൽ സെക്രട്ടറി എം.പി.രഘു, വനിതാ വേദി പ്രസിഡൻറ്​ മോഹിനി തോമസ്, സെക്രട്ടറി രജിത അനി, കലാ വിഭാഗം സെക്രട്ടറി ജോബി ഷാജന്‍ എന്നിവർ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ചലച്ചിത്ര താരം നിമിഷ സജയനാണ് സമാപനച്ചടങ്ങിലെ മുഖ്യ അതിഥി.നിലവിലെ സമാജം ഭരണ സമിതിക്കു കീഴിൽ കഴിഞ്ഞ ഒരു വർഷക്കാലം വനിതാ വേദി നടത്തി വരുന്ന പ്രവർത്തനങ്ങളുടെ ഔപചാരിക സമാപനം കൂടിയാകും ഈ ചടങ്ങ്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT