പൊതുജനാരോഗ്യം സംരക്ഷിക്കാൻ ലോകാരോഗ്യ സംഘടനയുടെ ​പ്രവർത്തനം അഭിനന്ദാർഹം -ഉപപ്രധാനമന്ത്രി

മനാമ: ലോകം മുഴുവൻ പൊതുജനാരോഗ്യസംരക്ഷിക്കാനായി ലോകാരോഗ്യസംഘടന നടത്തുന്ന ​പ്രവർത്തനങ്ങളെയും പദ്ധതികളെ യും ഉപപ്രധാനമന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ മുബാറക്ക്​ ആൽ ഖലീഫ അഭിനന്ദിച്ചു. തന്നെ സന്ദർശിക്കാൻ എത്തിയ ലോകാരോഗ ്യസംഘടന പ്രതിനിധികളുമായുള്ള കൂടിക്കാഴ്​ചക്കിടെയായിരുന്നു അദ്ദേഹത്തി​​​െൻറ പ്രതികരണം. വൈദ്യുതകാന്തിക പ്രഭാവത്തി​​​െൻറ ഭാഗമായുള്ള മലിനീകരണത്തിനെതിരെ പഠനം നടത്തുന്ന ഡോ.അഹ്​മദ്​ ബാസെലി​​​െൻറ നേതൃത്വത്തിലാണ്​ പ്രതിനിധിസംഘം വന്നത്​.

ആരോഗ്യമന്ത്രാലയത്തി​​​െൻറ ക്ഷണപ്രകാരമാണ്​ ലോകാരോഗ്യ സംഘടന സംഘം രാജ്യത്ത്​ എത്തിയത്​. ആരോഗ്യമന്ത്രി ഫാഇഖ ബിൻത്​ സഇൗസ്​ അൽ സാലെഹി​​​െൻറ സാന്നിധ്യത്തിലായിരുന്നു സംഘത്തി​​​െൻറ കൂടിക്കാഴ്​ച. ബഹ്​റൈനും ലോകാരോഗ്യസംഘടനയും തമ്മിലുള്ള ബന്​ധം ഉൗഷ്​മളമാണെന്നും ജനതയുടെ ആരോഗ്യത്തിനായി ഗവൺമ​​െൻറ്​ ഗൗരവമായ നടപടികളാണ്​ സ്വീകരിക്കുന്നതെന്നും ഡോ.അഹ്​മദ്​ ബാസെൽ വ്യക്തമാക്കി. വൈദ്യുതകാന്തിക മലിനീകരണത്തി​​​െൻറ തോത്​ ബഹ്​റൈനിൽ വളരെ കുറവാണെന്നും പാരിസ്ഥിതിക ശുചിത്വവും പരിസരാരോഗ്യവും ഇവിടെ മികച്ചതാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT