മൂന്ന് മാസത്തിനിടയില്‍ രണ്ടര ലക്ഷം പൂച്ചെടികള്‍ നട്ടു

മനാമ: മൂന്ന് മാസത്തിനിടയില്‍ റോഡ് സൗന്ദര്യവത്​കരണത്തി​​​െൻറ ഭാഗമായി രണ്ടര ലക്ഷം പൂച്ചെടികള്‍ നട്ടതായി കാപ ിറ്റല്‍ മുനിസിപ്പല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നവംബര്‍ 2018 മുതല്‍ ജനുവരി 2019 വരെയുള്ള മൂന്ന് മാസക്കാലയളവില്‍ മുന ിസിപ്പല്‍ പരിധിയിലെ വിവിധ റോഡ് സൈഡുകളിലും പാര്‍ക്കുകളിലും സിഗ്​നലുകള്‍ക്ക് സമീപവും ഇത്രയും ചെടികള്‍ വെച്ചുപിടിപ്പിച്ചത്.

ഓരോ സീസണിലും യോജിച്ച പൂക്കള്‍ വിരിയുന്ന ചെടികളാണ് ഇതിനായി തെരഞ്ഞെടുത്തത്. ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയുടെ ഇരു പാര്‍ശ്വങ്ങളിലും 55,000 ചെടികളും കിങ് അബ്​ദുല്ല ഹൈവേയില്‍ 40,000 ചെടികളും അല്‍ ഫാതിഹ് ഹൈവെയില്‍ 37,000 ചെടികളുമാണ് നട്ടുപിടിപ്പിച്ചത്.

കൂടാതെ കിങ് ഫൈസല്‍ ഹൈവേയില്‍ 30,000 ചെടികളും സീഫിലെ വിവിധ സിഗ്​നലുകള്‍ക്ക് സമീപം 20,000 ചെടികളും നട്ടിരുന്നു. റാസ്റുമ്മാന്‍, അന്തലുസ്, സല്‍മാനിയ, സീഫ് എന്നിവിടങ്ങളിലെ പാര്‍ക്കുകളിലായി 20,000 പൂച്ചെടികളും നടുകയുണ്ടയായി. അദ്​ലിയയിലെ 338 ാം നമ്പര്‍ റോഡ്, ഗവര്‍മ​​െൻറ്​ അവന്യു, റോഡ് 35, അവാല്‍ റോഡ് എന്നിവിടങ്ങളിലായി 50,000 പൂച്ചെടികള്‍ ഡിസംബറില്‍ നട്ടിരുന്നു. ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ചായതിനാല്‍ വെള്ള, ചുവപ്പ് എന്നീ വര്‍ണങ്ങളിലുള്ള പൂക്കളുണ്ടാകുന്ന ചെടികളാണ് നട്ടതെന്നും അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT