പഠന ക്ലാസ് സംഘടിപ്പിച്ചു

മനാമ: ദാറുൽ ഈമാൻ മനാമ ഏരിയ വനിതകൾക്കായി പഠന ക്ലാസ് സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രൻറ്​സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ "സുന്നത്തിന്റെ പ്രാധ്യാന്യവും പ്രതിഫലവും " എന്ന വിഷയത്തിൽ സഈദ് റമദാൻ നദ്‌വി വിഷയാവതരണം നടത്തി. ഖുർആനും സുന്നത്തും മുറുകെ പിടിച്ചു മുന്നോട്ടു പോകുന്നവർ വഴിപിഴച്ചു പോവുകയില്ലെന്നാണ് പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളത്. വിശ്വാസ പൂർണതക്ക് രണ്ടിനെയും അംഗീകരിച്ചു മുന്നോട്ടു പോകേണ്ടതുണ്ട്. ഇടുങ്ങിയതും കുടുസ്സായതുമായ ചിന്താഗതിക്ക് പകരം ഇസ്‌ലാം മുന്നോട്ടു വെക്കുന്നത് എളുപ്പവും വിശാലവുമായ മാർഗങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു. ശ്രോതാക്കളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. മെഹ്‌റ മൊയ്‌തീ​ൻ ഖുർആൻ പാരായണം നടത്തി. ഏരിയ ഓർഗനൈസർ നദീറ ഷാജി സ്വാഗതവും ഏരിയ സെക്രട്ടറി ഫാത്തിമത് ഷഹീന നന്ദിയും പറഞ്ഞു

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT