രോഗിയായി ആശുപത്രിയിലെത്തി: ലഹരിയുപയോഗത്തിന് പിടിയിലായി

മനാമ: ആരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ചികില്‍സ തേടി സല്‍മാനിയ ആശുപത്രിയിലെത്തിയ ഏഷ്യന്‍ വംശജന്‍ ലഹരി ഉപയോഗത ്തിന് പിടിയിലായി. രോഗിയെ പരിശോധിക്കുന്നതിനിടെ ഇദ്ദേഹം മയക്കുമരുന്ന് കഴിച്ചതായി ഡോക്ടര്‍ക്ക് സംശയം തോന്നുകയും രക്ത പരിശോധനയില്‍ മോര്‍ഫിനും ഹഷീഷും കഴിച്ചതായി വെളിപ്പെടുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസില്‍ അറിയിക്കുകയും ഇയാളെ ആറ് മാസം തടവിന് മൂന്നാം ലോവർ ക്രിമിനല്‍ കോടതി വിധിക്കുകയും ചെയ്തു. മൂന്ന് വര്‍ഷത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനും 500 ദിനാര്‍ പിഴയീടാക്കാനും ശിക്ഷാ കാലാവധിക്ക് ശേഷം നാടു കടത്താനും കോടതി വിധിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT