ബഹ്റൈനിൽ തമിഴ്​നാട്ടുകാരിയായ വിദ്യാർഥി കടലിൽ മരിച്ച നിലയിൽ

മനാമ: ബഹ്​റൈനിൽ കടലിൽ മരിച്ച നിലയിൽ തമിഴ്​നാട്ട്​കാരിയായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ബഹ്​റൈൻ യൂനിവേഴ് ​സിറ്റി വിദ്യാർഥിനി പ്രഭ സുബ്രഹ്​മണ്യ(21)നാണ്​ മരിച്ചത്​. സംഭവം ആത്​മഹത്യയാണെന്നാണ്​ പ്രാഥമിക നിഗമനം. ബഹ്​റൈൻ ബേയിലെ കടലിലാണ്​ ഞായറാഴ്​ച പുലർച്ചെ 5.30 ഒാടെ മൃതദേഹം കണ്ടെത്തിയത്​. തമിഴ്​നാട്​ പ്രവാസിയുടെ മകളാണ്​ പ്രഭ. കുടുംബത്തോടൊപ്പം ബഹ്​റൈനിൽ താമസിച്ചുവരികയായിരുന്നു. ഇന്ത്യൻ സ്​കൂൾ മുൻ വിദ്യാർഥിനിയാണ്​. ഏഷ്യൻ യുവതിയു​െട മൃതദേഹം കണ്ടെത്തിയതായ​ും മരണകാരണത്തെക്കുറിച്ച്​ അന്വേഷണം ആരംഭിക്കുകയും ചെയ്​തതായി ആഭ്യന്തരവകുപ്പ്​ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT