ഒരാഴ്​ചക്കുള്ളിൽ മൂന്ന്​ ആത്​മഹത്യ; ആശങ്ക​േയാടെ ഇന്ത്യൻ സമൂഹം

മനാമ: ബഹ്​റൈനിൽ ചെറിയ ഒരിടവേളക്കുശേഷം ഇന്ത്യൻ സമൂഹത്തിൽ ആത്​മഹത്യകൾ വാർത്തയായി മാറുന്നു. രണ്ടുമാസം മുമ്പുവ രെ ഇന്ത്യൻ പ്രവാസികളുടെ ആത്​മഹത്യ വാർത്തകൾ കേട്ടുണരുന്നത്​ പുതുമയല്ലായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്​ചയിൽ മൂന്നുപേർ വിത്യസ്​ത സംഭവങ്ങളിലായി ജീവനൊടുക്കിയത്​ നടുക്കമുണ്ടാക്കിയിട്ടുണ്ട്​. ഇന്നലെ മരിച്ച ഉത്തർപ്രദേശിയുടെ മരണ കാരണം സാമ്പത്തിക പ്രതിസന്​ധി, മക​​​െൻറ അസുഖം എന്നിവ കൊണ്ടാണന്നാണ്​ സൂചന. ഫെബ്രുവരി എട്ടിന്​ മലയാളി നഴ്​സിനെ താമസസ്ഥലത്ത്​ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുടുംബപ്രശ്​നമാണ്​ മരണകാരണമെന്നാണ്​ ബന്​ധുക്കൾ നൽകുന്ന സൂചന.

ഇവരുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോയശേഷം മൃതദേഹം റീ പോസ്​റ്റ്​മോർട്ടം ചെയ്യണമെന്നാവശ്യപ്പെട്ട്​ രക്ഷിതാക്കൾ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന്​ മൃതദേഹം ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ പോസ്​റ്റു​േമാർട്ടം ചെയ്യണമെന്ന്​ അധികൃതർ നിർദേശം നൽകിയിരുന്നു. ഫെബ്രുവരി പത്തിന്​ ബഹ്​റൈൻ യൂനിവേഴ്​സിറ്റി വിദ്യാർഥിനിയായ തമിഴ്​നാട്​ സ്വദേശിനിയും ജീവനൊടുക്കിയിരുന്നു. ഇവർ ബഹ്​റൈൻ ബേയിലെ കടലിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ്​ ലഭിച്ച സൂചന. ശക്തമായ ബോധവത്​കരണത്തിലൂടെയും കൗൺസിലിങ്ങിലൂടെയും മാനസിക സംഘർഷങ്ങൾ നേരിടുന്നവർക്ക്​ സാന്ത്വനം നൽകണമെന്ന ആവശ്യമുയർന്നിട്ട​ുണ്ട്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT