ബഹ്റൈനികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് പ്രഥമ പരിഗണന -പാര്‍ലമെൻറ്​ അധ്യക്ഷ

മനാമ: ബഹ്റൈനികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് പ്രമുഖ പരിഗണന നല്‍കേണ്ടതുണ്ടെന്ന് പാര്‍ലമ​​​െൻറ്​ അധ്യക്ഷ ഫൗ സിയ ബിന്‍ത് അബ്​ദുല്ല സൈനല്‍ വ്യക്തമാക്കി. ബഹ്റൈന്‍ ബാങ്കിങ് യൂണിയന്‍ നേതാക്കളെ കഴിഞ്ഞ ദിവസം സ്വീകരിച്ച് സംസ ാരിക്കുകയായിരുന്നു അവര്‍. ജനാധിപത്യത്തിന്‍െറ വിജയവും, ഹമദ് രാജാവിന്‍െറ പരിഷ്കരണ പദ്ധതിയുടെ ഫലവുമാണ് രാജ്യത് തെ ട്രേഡ് യൂണിയനുകളുടെ പ്രവര്‍ത്തനം ചടുലമാവാന്‍ കാരണമെന്ന്​ അവർ ചൂണ്ടിക്കാട്ടി.

ട്രേഡ് യൂണിയനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ലമ​​​െൻറ്​ സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. ബാങ്കിങ് മേഖല പരിചയ സമ്പന്നരായ ബഹ്റൈനികളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ്. മേഖലയിലെ തന്നെ മികച്ച ധനകാര്യ മേഖലയായി മാറാന്‍ ഇതിനോടകം ബഹ്റൈന് സാധ്യമായിട്ടുണ്ട്.

ബാങ്കിങ് രംഗത്ത് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വദേശി തൊഴിലന്വേഷകര്‍ക്ക് അര്‍ഹമായ തൊഴിലിടങ്ങള്‍ ലഭ്യമാക്കുന്നതിന് പാര്‍ലമ​​​െൻറ്​ ശക്തമായ പിന്തുണ നല്‍കും. ബഹ്റൈനികള്‍ക്ക് സുഭിക്ഷമായ ജീവിതം ഉറപ്പുവരുത്താനും മികച്ച വരുമാന മാര്‍ഗം കണ്ടെത്താനും പ്രാപ്തമാക്കുന്നതിന് ബാധ്യതയുണ്ടെന്ന് മനസ്സിലാക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT