മിഡിലീസ്​റ്റ്​ എഥിലീന്‍ ടെക്നോളജി സമ്മേളനം തുടങ്ങി

മനാമ: മിഡിലീസ്​റ്റ്​ എഥിലീന്‍ ടെക്നോളജി സമ്മേളനത്തിനും എക്സിബിഷനും തുടക്കമായി. ബഹ്റൈന്‍ ഇൻറര്‍നാഷണല്‍ എക ്സിബിഷന്‍ സ​​െൻററില്‍ സംഘടിപ്പിച്ച എക്സിബിഷന്‍ എണ്ണ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ ഖലീഫ ഉദ്ഘാടന ം ചെയ്​തു. സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലെ 1000ത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

വിദഗ്​ധര്‍, എഞ്ചിനീയര്‍മാര്‍, കമ്പനി മേധാവികള്‍,​ ഗവേഷകർ തുടങ്ങിയവരും ഇതില്‍ പങ്കാളികളാകും. മിഡിലീസ്​റ്റ്​ എനര്‍ജി ഇന്‍ഫിനിറ്റ്സ്, നാഷണല്‍ ഗ്യാസ് ആൻറ്​ ഓയില്‍ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. മനുഷ്യ വിഭവ ശേഷിയെ അടിസ്ഥാന ഘടകമായി മനസ്സിലാക്കി അതിനെ ശരിയാം വിധം ഉപയോഗപ്പെടുത്താനുദ്ദേശിച്ച് നടത്തപ്പെടുന്ന സമ്മേളനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു.

പെട്രോകെമിക്കല്‍ രംഗത്ത് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും ഇതിലെ മുഖ്യ ഘടകമായ എഥിലിന്‍ ഉല്‍പാദനം ശക്തിപ്പെടുത്താനും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കാനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പെട്രോകെമിക്കല്‍ മേഖലയില്‍ സുസ്ഥിരത കൈവരിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT