ഷുഹൈബ് അനുസ്​മരണ സമ്മേളനം സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ ഒ.ഐ.സി.സി യുവജന വിഭാഗത്തി​​​െൻറ നേതൃത്വത്തിൽ കണ്ണൂർ ഷുഹൈബി​​​െൻറ ഒന്നാം രക്തസാക്ഷി ദിനാചരണം സം ഘടിപ്പിച്ചു. ഒ.ഐ.സി.സി യുവജന വിഭാഗം പ്രസിഡൻറ്​ ഇബ്രാഹിം അദ്ഹത്തി​​​െൻറ നേതൃത്വത്തിൽ നടന്ന അനുസ്​മരണ സമ്മേളനത ്തിൽ യുവജന വിഭാഗം പ്രസിഡൻറ്​ ഇബ്രാഹിം അദ്ഹം അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്‌ഘാടനം ചെയ്​തു. യുവജന വിഭാഗം ​ വൈസ് പ്രസിഡൻറ്​ സുനിൽ കെ ചെറിയാൻ സ്വാഗതം പറഞ്ഞു.

ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ്​ ബിനു കുന്നന്താനം മുഖ്യ പ്രഭാഷണം നടത്തി. ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം ,വൈസ് പ്രസിഡൻറ്​ ലത്തീഫ് ആയഞ്ചേരി ,സെക്രട്ടറി ജവാദ് വക്കം ,യൂത്ത് വിംഗ് വൈസ് പ്രസിഡൻറുമാരായ മുഹമ്മദ് ഷമീം , ബാനർജി ഗോപിനാഥൻ , മഹേഷ് ഡാനി , ജാലീസ് .കെ.കെ ,യുവജന വിഭാഗം ജനറൽ സെക്രട്ടറി അനു ബി കുറുപ്പ് , സെക്രട്ടറിമാരായ നിസാർ കുന്നംകുളത്തിങ്കൽ, ആകിഫ് നൂറ, പാലക്കാട് ജില്ല ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് തുടങ്ങിയവർ സംസാരിച്ചു.

ഒഐസിസി ജില്ല പ്രസിഡൻറുമാരായ ജമാൽ കുറ്റിക്കാട്ടിൽ, രാഘവൻ കരിച്ചെരി, ഷിബു കോട്ടയം , അഷ്‌റഫ് കണ്ണൂർ ,നിസാമുദ്ദീൻ കൊല്ലം, സെക്രട്ടറിമാരായ ബിജുപാൽ ,സുരേഷ് പുണ്ടൂർ ഒഐസിസി യുവജന വിഭാഗം ഭാരവാഹികളായ റംഷാദ് ,റഷീദ് , രഞ്ജൻ ,റിജിത്ത്, പ്രസാദ്, നിതിൻ ,സാഹിർ മലോൽ, ബിവിൻ , വിൽ‌സൺ സജു കുറ്റിനിക്കാട്ടിൽ, ഷിബിൻ മുനീർ, അനിൽ കോഴിക്കോട്, മിൽട്ടൺ ,സാഹിർ പേരാമ്പ്ര ,ഫക്രുദ്ദീൻ , വനിതാവിഭാഗം പ്രസിഡൻറ്​ ഷീജ നടരാജ്, ബ്രൈറ്റ് , തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഒ.ഐ.സി.സി സെക്രട്ടറി ബിനു പാലത്തിങ്കൽ നന്ദി പറഞ്ഞു

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT