പ്രിയങ്ക പ്രിൻസി​െൻറ മൃതദേഹം റീപോസ്​റ്റ്​ മോർട്ടം ചെയ്​തു

മനാമ: ബഹ്​റൈനിൽ ഫെബ്രുവരി ഏഴിന്​ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മലയാളി നഴ്​സ്​ ചെങ്ങന്നൂർ സ്വദേശിനി പ്രിയ ങ്ക പ്രിൻസി​​​െൻറ മൃതദേഹം നാട്ടിലെത്തിച്ച്​ റീപോസ്​റ്റ്​മോർട്ടം ചെയ്​തു. പ്രിയങ്കയുടെ മാതാപിതാക്കളു​െട ആ വശ്യത്തെ തുടർന്നായിരുന്നു റീ പോസ്​റ്റ്​മോർട്ടം.

പോസ്​റ്റ്​മോർട്ടത്തിനുശേഷം മൃതദേഹം പ്രിയങ്കയുടെ കു ടുംബവീട്​, ഭർത്താവ്​ പ്രിൻസി​​​െൻറ വീട്​ എന്നിവിടങ്ങളിൽ പൊതുദർശനത്തിന്​ വച്ചു. തുടർന്ന്​ ഇന്നലെ പകൽ 11.30 ന്​ ചെങ്ങന്നൂർ​ കാരക്കാട്​ സ​​െൻറ്​ മേരീസ്​ ഒാർത്തഡോക്​സ്​ ചർച്ചിൽ സംസ്​ക്കരിച്ചു. ബഹ്​റൈനിൽ നിന്ന്​ പ്രിയങ്കയുടെ മൃതദേഹം പിതാവും ഭർത്താവും കൂടിയായിരുന്നു നാട്ടിലേക്ക്​ കൊണ്ടുപോയത്​.

എന്നാൽ നാട്ടിൽ ചെന്നശേഷം മരണത്തിൽ സംശയമുണ്ടെന്ന്​ കാട്ടി പ്രിയങ്കയുടെ രക്ഷിതാക്കൾ വനിതാകമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവരെ സമീപിച്ചു. ഇതോടെ റീപോസ്​റ്റ്​മോർട്ടം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ചെങ്ങന്നൂർ പോലീസിന്​ അധികൃതരുടെ നിർദേശം ലഭിച്ചു. ബഹ്​റൈനിലെ ഒരു ആശുപത്രിയിൽ നഴ്​സായിരുന്നു പ്രിയങ്ക. ഇവർ ഒരുമാസം മുമ്പ്​ നാട്ടിൽ പോകുകയും നാലുവയസുള്ള മകൻ ആരോൺ പ്രിൻസിനെ നാട്ടിലാക്കി തിരിച്ചുവരികയുമായിരുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT