‘ഒപ്പരം' കൂട്ടായ്​മയുമായ് ബഹ്‌റൈനിലെ കാസർകോട്​ നിവാസികൾ

മനാമ: ബഹ്‌റൈനിലെ കാസർകോട് നിവാസികളുടെ കൂട്ടായ്​മയിൽ ‘ഒപ്പരം’ എന്ന സംഘടന രൂപവത്​കരിച്ചു. മുൻപ് ഉണ്ടായിരുന് ന കാസർകോട്​ അസോസിയേഷനും ജില്ലാ പ്രവാസി അസോസിയേഷനും ഒരുമിച്ചാണ് ‘ഒപ്പരം’ എന്ന പേരിൽ പുതിയ അസോസിയേഷന് രൂപം നൽ കിയത്.


സഖയ്യയിൽ ചേർന്ന കുടുംബസംഗമത്തിൽ ഭാരവാഹികളുടെ സ്‌ഥാനാരോഹണവും നടന്നു. ഭാരവാഹികൾ: പ്രസിഡൻറ്​:ബാബു കുഞ്ഞിരാമൻ, വൈസ് പ്രസിഡൻറ്​ മുഹമ്മദ് പുഴക്കര ,ജനറൽ സെക്രട്ടറി മഹേഷ് പെരുമ്പളം ,ജോയൻറ്​ സെക്രട്ടറി രാഘവൻ കരിച്ചേരി, ട്രഷറർ നാസർ ടെക്‌സിം, അസി. ട്രഷറർ മണി മാങ്ങാട്,മെമ്പർഷിപ്പ് സെക്രട്ടറി രാജേഷ് കോടോത്ത്, അസി. മെമ്പർ ഷിപ്പ് ; മാധവൻ കരിച്ചേരി, കലാവിഭാഗം സെക്രട്ടറി രഞ്ജിത്ത് രാം കുറ്റിക്കോൽ, പി.ആർ: രാജീവ് വെള്ളിക്കോത്ത്, സബ് കമ്മിറ്റി കോർഡിനേറ്റർ കൃഷ്ണൻ ബാര. അബ്​ദുൽ ലത്തീഫ് ഉപ്പള ചെയർമാനും പി.ഉണ്ണികൃഷ്ണൻ, റഹിം ഉപ്പള, രാമചന്ദ്രൻ നായർ, പ്രദീപ് പുറവങ്കര ഉപദേശക സമിതി അംഗങ്ങളുമാണ്.

ഒപ്പരം കൂട്ടായ്​മയുടെ ലോഗോ പി. ഉണ്ണികൃഷ്ണൻ അൽ ഹിലാൽ റീജ്യണൽ മാനേജർ ആസിഫിന് നൽകി പ്രകാശനം ചെയ്​തു. അംഗങ്ങൾക്കുള്ള അൽ ഹിലാൽ ആശുപത്രി ഗോൾഡൻ പ്രിവിലേജ് കാർഡി​​​െൻറ ഉദ്​ഘാടനം ആസിഫ്, പ്രസിഡൻറ്​ ബാബു കുഞ്ഞിരാമന്​ നൽകി നിർവഹിച്ചു. മുഹമ്മദ് പുഴക്കര നന്ദി പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT