ഇറാനിൽനിന്ന്​ ഗുളികകൾ കടത്തിയ കേസ്​; വിചാരണ 26 മുതൽ

മനാമ: അനധികൃതമായി ഇറാനിൽനിന്ന്​ ഗുളികകൾ കടത്തിയ കേസിൽ യുവാവി​​​െൻറ വിചാരണ ഫെബ്രുവരി 26 ന്​ തുടങ്ങും. കഴിഞ്ഞ നവ ംബറിലാണ്​ ബഹ്​റൈൻവിമാനത്താവളത്തിൽ 25 കാരനായ ബഹ്​റൈൻ മെക്കാനിക്ക്​ പിടിയിലായത്​.

ഇറാൻ സന്ദർശനം കഴിഞ്ഞ്​ കു വൈത്തിൽ നിന്നുള്ള ​​ഫ്ലൈറ്റിൽ വരു​േമ്പാഴായിരുന്നു അറസ്​റ്റ്​. കസ്​റ്റംസ്​ പരിശോധനയിൽ 1,480 അൽപ്രസോളം, അപസ്​മാരം പോലുള്ള അസുഖങ്ങൾക്ക്​ ഉപയോഗിക്കുന്ന 290 പ്രൊഗാബലിൻ ഗുളികകൾ എന്നിവ കണ്ടെത്തി. മരുന്ന്​ കള്ളക്കടത്ത്​ കേസി​​​െൻറ കുറ്റപത്രമാണ്​​ ഇയ്യാൾക്കെതിരെ ഹൈ ക്രിമിനൽ കോടതിയിൽ നൽകിയിട്ടുള്ളതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട്​ ചെയ്​തു. ത​​​െൻറ രോഗിയായ അമ്മായിക്കായി കൊണ്ടുവന്നതാണ്​ ഗുളികകൾ എന്നാണ്​ ഇയ്യാൾ അന്വേഷണ ഉദ്യോഗസ്ഥരോട്​ പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT