മനാമ: കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്റൈനിലെ കുവൈത്ത് എംബസി സംഘടിപ്പിച്ച ആഘോഷ പരിപാടികളില്‍ പ്രധാനമ ന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ സന്നിഹിതനായി. ഇരുരാജ്യങ്ങളിലെയും ജനതകള്‍ ഒരൊറ്റ കുടുംബ ം പോലെയാണ് മനസിലാക്കുന്നതെന്നും സാഹോദര്യത്തിെൻറ ഈ ബന്ധം കൂടുതല്‍ ദൃഢീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം തെൻറ സംഭാഷണത്തില്‍ വ്യക്തമാക്കി. എംബസിയിെലത്തിയ അദ്ദേഹെത്ത അംബാസഡര്‍ ശൈഖ് ഇസാം മുബാറക് അസ്സബാഹും ഉയര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിക്കുകയും അഭിവാദ്യങ്ങള്‍ നേരുകയും ചെയ്തു. കാലങ്ങളായി ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സാഹോദര്യ ബന്ധം അഭിമാനത്തോടെ കാത്തു സൂക്ഷിക്കുന്നതില്‍ ബഹ്റൈന്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുവൈത്ത് 58 ാമത് ദേശീയ ദിനമാഘോഷിക്കുന്ന സന്തോഷത്തില്‍ പങ്കു ചേരുന്നത് തനിക്ക് ആഹ്ലാദം നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.