അന്താരാഷ്​ട്ര ഗാര്‍ഡന്‍ ഷോ തുടങ്ങി

മനാമ: അന്താരാഷ്്​ട്ര ഗാര്‍ഡന്‍ ഷോക്ക് കഴിഞ്ഞ ദിവസം തുടക്കമായി. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാധികാര ത്തില്‍ സംഘടിപ്പിക്കുന്ന ഷോ അദ്ദേഹത്തിന് പകരം ഈസ ബിന്‍ സല്‍മാന്‍ എഡ്യുക്കേഷന്‍ എന്‍ഡോവ്മ​െൻറ്​ ചെയര്‍മാന ്‍ ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. അന്താരാഷ്്​​ട്ര എക്സിബിഷന്‍ സെന്‍ററില്‍ നടക്ക ുന്ന ഷോ രാജ്യത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ടാണ് നടത്തുന്നത്.

പരിസ്ഥിതി സംരക് ഷണം, സാമ്പത്തിക സ്രോതസ്സുകളുടെ വൈവിധ്യവല്‍ക്കരണം എന്നിവ ലാക്കാക്കിയാണ് രാജ്യത്തി​​െൻറ അടിസ്ഥാന നിലനില്‍പുകളിലൊന്നായ കൃഷിയിലൂന്നിയുള്ള ഇത്തരമൊരു പ്രദര്‍ശനം നടത്തുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിനും തദ്ദേശീയ കൃഷി രൂപങ്ങള്‍ക്ക് ശക്തി പകരുന്നതിനും ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സുസ്ഥിര വികസന പദ്ധതിയെ ശരിയായ കാഴ്​ചപ്പാടോടെ സമീപിക്കാന്‍ ബഹ്റൈന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ശൈഖ് ഈസ വ്യക്തമാക്കി. രാജ്യത്തി​​െൻറ വിവിധ പ്രദേശങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന കൃഷികള്‍ ഹരിത വല്‍ക്കരണത്തിന് ആക്കം കൂട്ടുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യകള്‍ കാര്‍ഷിക രംഗത്ത് ഉപയോഗപ്പെടുത്തുന്നതിനും ബഹ്റൈന് സാധ്യമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

24 വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം രാവിലെ 10 മുതല്‍ വൈകിട്ട് ഒമ്പത് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.
ബഹ്റൈന്‍ ഇൻറര്‍നാഷണല്‍ ട്രേഡ് സ​െൻറര്‍, ഗൾഫ്​ ​പെട്രോ കെമിക്കൽ കമ്പനി, കുവൈത്ത് ഫിനാന്‍സ് ഹൗസ്, അല്‍ബ, ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി, ബനാഗ്യാസ്, വിവ, ബഹ്റൈന്‍ മുംതലികാത്ത് ഹോള്‍ഡിങ് കമ്പനി, അല്‍സലാം ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. കൃഷിയെ സ്നേഹിക്കുന്നവര്‍ക്ക് ഇത് വലിയ സഹായകമാകുമെന്ന് കരുതുന്നതായി സംഘാടക സമിതി അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT