?????? ???? ????????????? ????????????????

പ്രമേഹ രോഗ സമ്മേളനത്തിന് തുടക്കം

മനാമാ: പ്രമേഹ രോഗ സമ്മേളനത്തിന് തുടക്കമായി. ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. ജനറല്‍ ഡോ. ശൈഖ ് മുഹമ്മദ് ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഭക്ഷണവുമായി ബന്ധപ്പെട് ടുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും. രാജ്യത്ത് ഇത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത് ആരോഗ്യ മേഖലക്ക് കരുത്ത് പകരുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. പ്രമേഹത്തില്‍ നിന്നുള്ള സംരക്ഷണം ലാക്കാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും. ആരോഗ്യ ദായക ഭക്ഷണം നല്‍കുന്ന റെസ്​റ്റോറന്‍റുകളുടെ വ്യാപനം ഇതിന് ഗുണകരമാകും. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിന് പ്രമേഹ രോഗ നിയന്ത്രണ ബോധവല്‍ക്കരണം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റോയല്‍ ബഹ്റൈന്‍ ഹോസ്പിറ്റല്‍ സംഘടിപ്പിക്കുന്ന സമ്മേളനം രണ്ട് ദിവസം നീണ്ടു നില്‍ക്കും. ബഹ്റൈനടക്കമുള്ള ജി.സി.സി രാഷ്​ട്രങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 500 ലധികം പേരാണ് സമ്മേളനത്തില്‍ സംബന്ധിക്കുന്നത്. പ്രമേഹ രോഗവുമായി ബന്ധപ്പെട്ട് പ്രഥമ സമ്മേളനമാണ് ബഹ്റൈനില്‍ നടക്കുന്നതെന്ന് സമ്മേളന ചെയര്‍മാന്‍ ഡോ. വിആം ഹുസൈന്‍ വ്യക്തമാക്കി. പ്രമേഹ രോഗികളുടെ എണ്ണം ബഹ്റൈനില്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ അതിനെ ചെറുക്കാനുള്ള മാര്‍ഗങ്ങള്‍ ആരായേണ്ടത് ആവശ്യമാണ്. അന്താരാഷ്​ട്ര ഹെല്‍ത് ഓര്‍ഗനൈസേഷനുകളുടെ പ്രഥമ ശ്രദ്ധ പതിയുന്ന വിഷയമാണ് പ്രമേഹം. ഫലപ്രദമായ ചികില്‍സകളിലൂടെ പ്രമേഹത്തെ തടഞ്ഞു നിര്‍ത്താനും കൂടുതല്‍ സങ്കീര്‍ണമാകാതെ നോക്കാനും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT