പ്ലാസ്​റ്റിക് നിരോധനത്തിന് മുന്നോടിയായി പ്രത്യേക സെമിനാർ സംഘടിപ്പിക്കും

മനാമ: രാജ്യത്ത് പ്ലാസ്​റ്റിക് നിരോധത്തി​​െൻറ ആദ്യ ഘട്ടം ജൂലൈയില്‍ നടപ്പാക്കാനിരിക്കെ ഇത് സംബന്ധിച്ച് പ്രത ്യേക സെമിനാര്‍ സംഘടിപ്പിക്കുമെന്ന് പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ വ്യക്തമാക്കി. ‘പ്ലാസ്​റ്റിക്​ ഉല്‍പന്നങ്ങളുടെ പട്ടിക: ആവശ്യകതയും പ്രയോഗവും’എന്ന തലക്കെട്ടിലാണ് സെമിനാര്‍.

വാണിജ്യ^-വ്യവസായ-ടൂറിസം മന്ത്രാലയം, ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആൻറ്​ ഇന്‍ഡസ്ട്രി എന്നിവയുമായി സഹകരിച്ചാണ് പരിപാടി. ജൂലൈ 26ന് രാവിലെ 9.30 മുതല്‍ ട്രേഡ് ഹൗസില്‍ നടക്കുന്ന പരിപാടിയില്‍ പ്ലാസ്​റ്റിക് ഉല്‍പാദന, ഇറക്കുമതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുക്കും. ജൂലൈ മൂന്നാംവാരംമുതലാണ് പ്ലാസ്​റ്റിക്​ നിരോധന നടപടികള്‍ക്ക് തുടക്കമാവുന്നത്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.