???????? ?????? ????????? ????? ??????? ?????????? ??.?? ???????? ??????????????

മലയാളിയുടെ ഗൾഫ്​ പ്രവാസം ചരിത്രകാരൻമാരാൽ എഴുതപ്പെടാതെ പോയി -പി.കെ. രാജശേഖരൻ

മനാമ: കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ മലയാളിയുടെ ഗൾഫ്​ പ്രവാസത്തി​​െൻറ ഫലമായാണ്​ കേരളം അടിമുടി മാറ്റിയെഴുതപ്പെട്ടതെങ്കിലും ഇൗ യാഥാർഥ്യം പഠന വിഷയമാകാത്തത്​ വേദനാജനകമാണെന്ന്​ നിരൂപകൻ ഡോ.പി.കെ.രാജശേഖരൻ പറഞ്ഞു. മലയാളിയുടെ ഗൾഫ്​ പ്രവാസം ശരിയായി എഴുതപ്പെടാതെപോയി എന്നതാണ്​ സത്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബഹ്​റൈൻ കേരളീയ സമാജത്തിൽ, ഖസാഖി​​െൻറ ഇതിഹാസം നോവൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ‘മലയാളിയുടെ പ്രവാസം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുക്കം ചില ചരിത്രകാരൻമാരാണ്​ മലയാളിയുടെ പ്രവാസത്തെക്കുറിച്ച്​ എഴുതാൻ താൽപര്യം കാണിച്ചത്​. ഒരു സർവകലാശാലയും പ്രവാസം പഠനവിഷയമാക്കാൻ താൽപര്യം കാട്ടിയിട്ടില്ല.

ഗൗരവമായി മലയാളി സമൂഹം ഗൾഫ്​ പ്രവാസത്തെക്കുറിച്ച്​ എഴുതാനും ചിന്തിക്കാനും തയ്യാറായിട്ടുമില്ല എന്നതാണ്​ വ്യക്തം. എന്നാൽ പശ്​ചിമേഷ്യൻ പ്രവാസത്തി​​െൻറ ഫലവും സ്വാധീനവും സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്നു. അതി​​െൻറ ഫലമായി രൂപപ്പെട്ട വളർച്ച എങ്ങും പ്രകടവുമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.