??????? ???????????????

തേക്കടി യാത്രക്കിടെ നഷ്​ടപ്പെട്ട ഡ്രൈവിങ്ങ്​ ലൈസൻസ്​

പ്രവാസത്തി​​െൻറ ഇടവേളകളാണ്​ നാട്ടിലേക്കുള്ള വല്ലപ്പോഴുമുള്ള യാത്രകൾ. ഒരിക്കൽ നാട്ടിൽ എത്തിയപ്പോൾ തേക്കടിയിലേക്ക്​ കുടുംബസമേതം ഒരു യാത്രപോയാലോ എന്ന ആശയം​ കുടുംബ സുഹൃത്ത് മനോജ് മാത്യു മുന്നോട്ടുവച്ചു. ഞാനത്​ സന്തോഷത്തോടെ സ്വീകരിച്ചു. വിദ്യാർഥി ആയിരിക്കു​േമ്പാൾ ​സ്​കൂളിൽനിന്നുള്ള ടൂറിൽ എല്ലാവർഷവും തേക്കടി ഉൾപ്പെട്ടിരുന്നു. എ​​െൻറ സ്​കൂളിൽനിന്നുള്ള ആദ്യ ടൂറും തേക്കടിയിലേക്കായിരുന്നു. വന്യജീവി സംരക്ഷണകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവും ആയ തേക്കടി കണ്ണിനും കരളിനും കുളിരും നൽകും. എ​​െൻറയും മനോജ് മാത്യുവി​​െൻറയും കുടുംബങ്ങൾ ഒരുമിച്ച്​ തേക്കടിയിലേക്ക്​ പുറപ്പെട്ടു.

യാത്രയിൽ ഉടനീളം എ​​െൻറ കുട്ടിക്കാലത്തെ തേക്കടി യാത്രയായിരുന്നു മനസിൽ. അന്നത്തെ അധ്യാപകരുടെ നിരീക്ഷണം, നിർദേശങ്ങൾ, മുതിർന്ന കുട്ടികളുടെ ക​ുസൃതികൾ. ബോട്ട്​ യാത്ര ഞങ്ങൾ കുറച്ച്​ കുട്ടികൾക്ക്​ ഭയമായിരുന്നതിനാൽ കയറാൻ മടിച്ചു. അപ്പോൾ അധ്യാപകരിൽ ചിലർ സ്​നേഹത്തോടെ ധൈര്യം തന്നു. അങ്ങനെ പലതരം ഒാർമ്മകൾ. ഞങ്ങൾ തേക്കടിയിൽ എത്തി. അന്നും ഇന്നും കാര്യമായ മാറ്റ​ങ്ങളൊന്നും തേക്കടിക്ക്​ സംഭവിച്ചതായി തോന്നിയിട്ടില്ല. ഞങ്ങൾ രണ്ട് കുടുംബത്തിനും യാത്ര ഏറെ ഇഷ്​ടമായി. തേക്കടി മലമുകളിൽ കയറി തിരിച്ചു പോകുമ്പോൾ വളരെ വൈകിയാണ് മനസിലാകുന്നത് എ​​െൻറ ഡ്രൈവിങ്ങ്​ ലൈസൻസ് നഷ്​ടപ്പെട്ടിരിക്കുന്നു. എന്തെങ്കിലും സാധനം നഷ്​ടമായാൽ യാത്രയുടെ രസം മുറിയും. എല്ലാവരും വിഷമിക്കുന്നത്​ കണ്ടപ്പോൾ ഞാൻ ആശ്വാസിപ്പിച്ചു.

നാട്ടിൽ പോയി പുതുതായി അപേക്ഷിക്കാം. പക്ഷെ പ്രവാസിയായ ഞാൻ ഉടനെ തിരിച്ചുപോകേണ്ട ആളാണ്​. അപേക്ഷക്കായി കയറി ഇറങ്ങാൻ ദിവസങ്ങളുമില്ല. എന്നാൽ രണ്ടുദിവസത്തിനുള്ളിൽ പോസ്​റ്റുമാൻ വീട്ടിൽ ഒരു കവറുമായി വന്നു. സോഷ്യൽ മീഡിയ ശക്തമായതിനുശേഷം എനിക്ക്​ കാര്യമായി ആരും കത്ത്​ അയക്കാറില്ലായിരുന്നു. കൗതുകത്തോടെ കവർ പൊട്ടിച്ചപ്പോൾ അതിൽ എ​​െൻറ ഡ്രൈവിങ്ങ്​ ലൈസൻസ്​. ലഭിച്ച സ്ഥലവും തിയ്യതിയും വരെ ഒരു കടലാസിൽ കുറിച്ചിരുന്നു. അജ്​ഞാതനായ ആ ആളുടെ വിലാസം എഴുതാത്തതിനാൽ എനിക്ക്​ മറുപടി അയക്കാൻ കഴിഞ്ഞിരുന്നില്ല. ആ നൻമ ​ ഇപ്പോഴും ഞാൻ ഒാർക്കുന്നു. ഒരു സാധനം നഷ്​ടമായാൽ അത്​ കിട്ടുന്നവർ, അതി​​െൻറ ഉടമയുടെ സങ്കടം ഉൗഹിക്കുകയാണെങ്കിൽ അത്​ തിരിച്ച്​ എത്തിക്കാനുള്ള വ്യഗ്രതയിലായിരിക്കും. ആ വ്യഗ്രതയുടെ പേര്​ ധാർമ്മികത എന്നാണ്​. അജ്​ഞാതനായ ഒരു സഹോദരനോടുള്ള ചുമതലാബോധം കൂടിയാണത്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.