മനാമ: വിശ്വ സാഹോദര്യത്തിന്റെയും മാനവികതയുടെയും അലയൊലികളുയർത്തി ഫ്രാൻസിസ് മാർപാപ്പയുടെ പ്രഥമ ബഹ്റൈൻ സന്ദർശനത്തിന്റെ രണ്ടാം ദിനം.
'കിഴക്കും പടിഞ്ഞാറും മാനവിക സഹവർത്തിത്വത്തിന്' എന്ന പ്രമേയത്തിൽ നടന്ന ബഹ്റൈൻ ഡയലോഗ് ഫോറത്തിന്റെ സമാപനച്ചടങ്ങ്, അൽ അസ്ഹർ ഗ്രാൻഡ് ഇമാമുമായി കൂടിക്കാഴ്ച, അവാലിയിലെ ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ സഭ ഐക്യസമ്മേളനം എന്നിവയായിരുന്നു വെള്ളിയാഴ്ച മാർപാപ്പ പങ്കെടുത്ത പരിപാടികൾ.
സഖീർ പാലസിലെ മെമ്മോറിയൽ ചത്വരത്തിൽ നടന്ന ബഹ്റൈൻ ഡയലോഗ് ഫോറത്തിന്റെ സമാപന ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കൊപ്പം ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും പങ്കെടുത്തു. റോയൽ ബഹ്റൈനി എയർഫോഴ്സിന്റെ രണ്ട് ഹെലികോപ്ടറുകൾ ബഹ്റൈന്റെയും വത്തിക്കാന്റെയും ദേശീയപതാകകളേന്തി ആകാശത്ത് വട്ടമിട്ടുപറന്ന് അതിഥികൾക്ക് ആശംസകൾ അറിയിച്ചു. ഹമദ് രാജാവും മാർപാപ്പയും ഗ്രാൻഡ് ഇമാമും ചത്വരത്തിലെ ഈന്തപ്പനയുടെ ചുവട്ടിൽ വെള്ളമൊഴിച്ച് ശുഭപ്രതീക്ഷകളുടെ സന്ദേശം പകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.