മനാമ: യു.എ.ഇയിൽ നടക്കുന്ന ഇന്റർനാഷനൽ നാടൻപന്തുകളി ടൂർണമെന്റിന് പങ്കെടുക്കുന്ന കെ.എൻ.ബി.എ ബഹ്റൈൻ നാടൻ പന്തുകളി ടീമിന് യാത്രയയപ്പ് നൽകി. യു.എ.ഇ ഒമാൻ ഇന്റർനാഷനൽ നാടൻ പന്തുകളി മത്സരം പോരാട്ടം സീസൺ മൂന്ന് ഞായറാഴ്ച അവസാനിക്കും. ബഹ്റൈൻ കെ.എൻ.ബി.എ കേരള നേറ്റീവ് അസോസിയേഷൻ പ്രസിഡന്റ് മോബി കുറിയാക്കോസിന്റെ നേതൃത്വത്തിൽ കെ.എൻ.ബി.എ ടീം പങ്കെടുക്കുന്നു.
ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, മോനി ഒടിക്കണ്ടത്തിൽ, ഇ.വി. രാജീവൻ, സൈദ് ഹനീഫ് എന്നിവർ ചേർന്ന് ടീമിന്റെ ജേഴ്സി പ്രകാശനം നിർവഹിച്ചു. രഞ്ജിത്ത് കുരുവിള കെ.എൻ.ബി.എ ചെയർമാൻ, രൂപേഷ് കെ.എൻ.ബി.എ സെക്രട്ടറി എന്നിവർ ടീമിന് വിജയാശംസകൾ അർപ്പിച്ചു. പരിപാടിയിൽ ഷിജോ തോമസ്, എബി എബ്രഹാം, അനിൽ, വിഷ്ണു എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.