ബ​ഹ്​​റൈ​ൻ ഹ​ലാ​ൽ എ​ക്​​സ്​​പോ 2024ന്​ ​ഇ​ന്ന് തു​ട​ക്കം

മ​നാ​മ: ബ​ഹ്​​റൈ​ൻ ഹ​ലാ​ൽ എ​ക്​​സ്​​പോ 2024ന്​ ​ഇ​ന്ന് തു​ട​ക്ക​മാ​വും. ഹ​ലാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ പ്രോ​ത്സാ​ഹ​നം ന​ൽ​കാ​നും വി​പ​ണി ക​ണ്ടെ​ത്താ​നു​മു​ദ്ദേ​ശി​ച്ചാ​ണ്​ ഇ​താ​ദ്യ​മാ​യി ഇ​ത്ത​ര​മൊ​രു എ​ക്​​സ്​​പോ രാ​ജ്യ​ത്ത് ഒ​രു​ക്കു​ന്ന​ത്.

ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന എ​ക്​​സ്​​പോ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​​ന്ത്രാ​ല​യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ ഇ​സ്​​ലാ​മി​ക്​ സൊ​സൈ​റ്റി​യാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ചെ​ക്​​ലി​സ്റ്റ്​ ക​മ്പ​നി, ബ​ഹ്​​റൈ​ൻ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി പ്ര​മോ​ഷ​ൻ ഓ​ഫി​സ്, അ​ക്കൗ​ണ്ടി​ങ്​ ആ​ൻ​ഡ്​ ഓ​ഡി​റ്റി​ങ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഇ​സ്​​ലാ​മി​ക്​ ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ്, ബ​ഹ്​​റൈ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഫോ​ർ ബാ​ങ്കി​ങ്​ ആ​ൻ​ഡ്​ ഫി​നാ​ൻ​ഷ്യ​ൽ സ്റ്റ​ഡീ​സ്​ തു​ട​ങ്ങി​യ​വ​യ​ട​ക്കം വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളും അ​ന്താ​രാ​ഷ്​​ട്ര ഇ​സ്​​ലാ​മി​ക സൊ​സൈ​റ്റി​ക​ളും ബ​ഹ്​​റൈ​ന്​ അ​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി 50 ഓ​ളം ക​മ്പ​നി​ക​ളും പ​ങ്കാ​ളി​ക​ളാ​കും. ഹ​ലാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും അ​തി​നു​ള്ള ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​ പി​ന്തു​ണ​യും നി​ക്ഷേ​പ സാ​ഹ​ച​ര്യ​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഫോ​റ​ത്തി​ൽ ച​ർ​ച്ച ചെ​യ്യും. കാ​ർ​ഷി​കോ​ൽ​പാ​ദ​നം, മാം​സോ​ൽ​പാ​ദ​നം, മെ​ഡി​ക്ക​ൽ, സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്​​തു​ക്ക​ളു​ടെ നി​ർ​മാ​ണം, ടൂ​റി​സം, ട്രാ​വ​ൽ മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഹ​ലാ​ൽ ഇ​ട​ങ്ങ​ളെ​ക്കു​റി​ച്ചും ച​ർ​ച്ച ന​ട​ക്കും.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പു​തി​യ സം​രം​ഭ​ക​ര​ട​ക്ക​മു​ള്ള​വ​രു​മാ​യു​ള്ള ക​രാ​റു​ക​ളും ഫോ​റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഹ​ലാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന​വും മാ​ർ​ക്ക​റ്റി​ങ്ങും ഇ​സ്​​ലാ​മി​ക ലോ​ൺ സ​ഹാ​യ​മ​ട​ക്ക​മു​ള്ള പ​ര​സ്​​പ​ര സ​ഹ​ക​ര​ണ​ത്തി​ന്‍റെ മേ​ഖ​ല​ക​ളും ച​ർ​ച്ച​യാ​വു​മെ​ന്ന്​ സം​ഘാ​ട​ക​ർ വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Bahrain Halal Expo 2024 kicks off today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.