ബ​ഹ്​​റൈ​ൻ ഹ​ലാ​ൽ എ​ക്​​സ്​​പോ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്

മ​നാ​മ: രാ​ജ്യ​ത്തെ ആ​ദ്യ ഹ​ലാ​ൽ എ​ക്‌​സ്‌​പോ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​ലാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ പ്രോ​ത്സാ​ഹ​നം ന​ൽ​കാ​നും വി​പ​ണി ക​ണ്ടെ​ത്താ​നു​മു​ദ്ദേ​ശി​ച്ചാ​ണ്​ എ​ക്​​സ്​​പോ രാ​ജ്യ​ത്ത് ഒ​രു​ക്കി​യ​ത്. വാ​ണി​ജ്യ, വ്യ​വ​സാ​യ മ​​ന്ത്രാ​ല​യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ ഇ​സ്​​ലാ​മി​ക്​ സൊ​സൈ​റ്റി​ ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ലാ​ണ് എ​ക്​​സ്​​പോ സം​ഘ​ടി​പ്പി​ച്ച​ത്.

ബ​ഹ്‌​റൈ​നി​ലെ ഹ​ലാ​ൽ വ്യ​വ​സാ​യ​ത്തെ​യും അ​തി​ന്റെ സേ​വ​ന​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കാ​യി റി​വ്യൂ ബോ​ഡി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഇ​സ്‍ലാ​മി​ക് സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ മ​ഹ്മൂ​ദ് പ​റ​ഞ്ഞു. ചെ​ക്ക്​​ലി​സ്റ്റ്​ ക​മ്പ​നി, ബ​ഹ്​​റൈ​ൻ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി പ്ര​മോ​ഷ​ൻ ഓ​ഫി​സ്, അ​ക്കൗ​ണ്ടി​ങ്​ ആ​ൻ​ഡ്​ ഓ​ഡി​റ്റി​ങ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഇ​സ്​​ലാ​മി​ക്​ ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ്, ബ​ഹ്​​റൈ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഫോ​ർ ബാ​ങ്കി​ങ്​ ആ​ൻ​ഡ്​ ഫി​നാ​ൻ​ഷ്യ​ൽ സ്റ്റ​ഡീ​സ്​ തു​ട​ങ്ങി​യ​വ​യ​ട​ക്കം വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളും അ​ന്താ​രാ​ഷ്​​ട്ര ഇ​സ്​​ലാ​മി​ക സൊ​സൈ​റ്റി​ക​ളും ബ​ഹ്​​റൈ​ന്​ അ​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി 50 ഓ​ളം ക​മ്പ​നി​ക​ളും പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ഹ​ലാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും അ​തി​നു​ള്ള ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​ പി​ന്തു​ണ​യും നി​ക്ഷേ​പ സാ​ഹ​ച​ര്യ​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും ര​ണ്ടു ദി​വ​സം നീ​ളു​ന്ന ഫോ​റ​ത്തി​ൽ ച​ർ​ച്ച ചെ​യ്യും. കാ​ർ​ഷി​കോ​ൽ​പാ​ദ​നം, മാം​സോ​ൽ​പാ​ദ​നം, മെ​ഡി​ക്ക​ൽ, സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്​​തു​ക്ക​ളു​ടെ നി​ർ​മാ​ണം, ടൂ​റി​സം, ട്രാ​വ​ൽ മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഹ​ലാ​ൽ ഇ​ട​ങ്ങ​ളെ​ക്കു​റി​ച്ചും ച​ർ​ച്ച​യും ന​ട​ന്നു.

Tags:    
News Summary - Bahrain Halal Expo started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.