ബഹ്​റൈനിലെ ഇന്ത്യൻ എംബസി കെട്ടിട ഉദ്​ഘാടനം: പ്രമുഖ മാധ്യമങ്ങളെ ക്ഷണിക്കാത്തത്​ വിവാദത്തിൽ

മനാമ: ബഹ്​റൈനിൽ ഇന്ത്യൻ എംബസിയുടെ പുതിയ കെട്ടിടത്തി​​​െൻറ  ഉദ്​ഘാടനം കേന്ദ്ര വിദേശമന്ത്രി സുഷമ സ്വരാജ്​ നിർവഹിക്കുന്ന ചടങ്ങിൽ നിന്ന്​ ‘ഗൾഫ്​ മാധ്യമം’ ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾക്ക്​ ​ വിലക്ക്​. എംബസി അധികൃതരുടെ ഇൗ ജനാധിപത്യ വിരുദ്ധമായ നടപടിയിൽ പരക്കെ പ്രതിഷേധം ഉയർന്നിരിക്കുകയാണ്​. 

മീഡിയവൺ, ജയ്​ഹിന്ദ്​, മലയാള മനോരമ, അമൃത,ദേശാഭിമാനി പ്രതിനിധികൾക്കാണ്​ ക്ഷണപത്രം അയക്കാതിരുന്നത്​. അതേസമയം സജീവമല്ലാത്ത നിരവധി  മാധ്യമങ്ങ പ്രതിനിധികളെ ക്ഷണിക്കുകയും ചെയ്​തു. പ്രമുഖ മാധ്യമങ്ങളെ ഒഴിവാക്കിയ വിഷയം ശ്രദ്ധയിൽപ്പെടുത്തിയ​േപ്പാൾ കൃത്യമായി മറുപടി പറയാതെ ഒഴിയുന്ന നിലപാടാണ്​ എംബസി ഉദ്യോഗസ്ഥൻ മുതൽ അംബാസഡർ വരെയുള്ളവർ സ്വീകരിച്ചത്​. ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം നടത്തിയവരോട്​ എംബസിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത്​ തെരഞ്ഞെടുത്ത മാധ്യമ പ്രതിനിധികളെ ക്ഷണിച്ചാൽ മതിയെന്ന്​ തീരുമാനം എടുത്തിരുന്നുവെന്നാണ്​. 

തുടർന്ന്​ അംബാസഡർ അലോക്​കുമാർ സിൻഹയെ ​ഫോണിൽ ബന്​ധപ്പെട്ടപ്പോൾ ചുമതലയുള്ള എംബസി ഉദ്യോഗസ്ഥയെ  വിളിക്കാനായിരുന്നു മറുപടി. എന്നാൽ ബന്​ധപ്പെട്ട ഉദ്യോഗസ്ഥയോട ക്ഷണപത്രം കിട്ടാത്ത കാര്യത്തെ കുറിച്ച്​ അന്വേഷിച്ചപ്പോഴും കൃത്യമായ മറുപടി ലഭിച്ചില്ല. ഗൾഫ്​ മാധ്യമം പ്രതിനിധിയെ ചടങ്ങ്​ ഒഴിവാക്കിയ സംഭവത്തെ കുറിച്ച്​ അംബാസറോട്​ ആവർത്തിച്ച്​ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴും  ബന്​ധപ്പെട്ട ഉദ്യോഗസ്ഥയെ വിളിക്കാനായിരുന്നു മറുപടി. എന്നാൽ ഉദ്യോഗസ്ഥയെ  വിളിച്ചപ്പോഴും കൃത്യമായ മറുപടി ലഭിച്ചില്ല. തുടർന്ന്​ തങ്ങളെ ഒഴിവാക്കിയതി​​​െൻറ കാരണം അ​േന്വഷിക്കണമെന്ന്​ അഭ്യർഥിച്ച്​ മാധ്യമ പ്രവർത്തകരിൽ ചിലർ കേന്ദ്രമന്ത്രി സുഷമസ്വരാജിന്​ ട്വീറ്റ്​ ചെയ്​തു. ബഹ്​റൈനിലും ഗൾഫ്​ രാജ്യങ്ങളിലും ഏറ്റവും മുൻനിരയിൽ പ്രവർത്തിക്കുന്ന ‘ഗൾഫ്​ മാധ്യമം’ ദിനപത്രം ഉൾപ്പെടെയുള്ളവയെ റിപ്പോർട്ടിംങ്​ നടത്താൻ ക്ഷണിക്കാത്തത്​​ പ്രവാസി സമൂഹത്തെ അത്​ഭുതപ്പെടുത്തിയിട്ടുണ്ട്​.

ഇന്ത്യൻ എംബസിയുടെ ഒൗ​ദ്യോഗിക വെബ്​സൈറ്റിൽ ഉൾപ്പെട​ുത്തിയ മാധ്യമങ്ങളെയാണ്​ ക്ഷണിക്കുന്നതിൽ നിന്ന്​ ഒഴിവാക്കിയത്​ എന്നതും വിഷയത്തി​​​െൻറ ഗൗരവം വർദ്ധിപ്പിച്ചിട്ടുണ്ട്​. എന്നാൽ എംബസിയിലെ ചില ഉദ്യോഗസ്ഥർ അടുത്തകാലങ്ങളായി നടത്തി വരുന്ന, മലയാളി വിരുദ്ധ മനോഭാവത്തി​​​െൻറ ഫലമായാണ്​ പ്രമുഖ മലയാള മാധ്യമങ്ങളെ വിലക്കിയത്​ എന്നാണ്​ ആരോപണം. അസഹിഷ്​ണുതയുടെ പേരിലുള്ള ഇത്തരം നടപടികൾ ഇന്ത്യൻ എംബസിപോലുള്ള ഉന്നത സ്ഥാപനങ്ങളിൽ നിന്ന്​ ഉണ്ടാകുന്നതിനെ ആശങ്കയോടെയാണ്​ ഇന്ത്യൻ പ്രവാസി സമൂഹം കാണുന്നത്​. സംഭവത്തിനെതിരെ പ്രവാസി വാട്ട്​സാപ്പ്​ ഗ്രൂപ്പുകളിൽ പ്രതിഷേധം പടരുകയാണ്​.

Tags:    
News Summary - Bahrain-Indian Embassy-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.