മനാമ: ബഹ്റൈൻ വിശ്വകല സാംസ്കാരിക വേദി ‘വൈബ് ഫെസ്റ്റ് 2024’ എന്ന പേരിൽ 20ാം വാർഷികാഘോഷം സംഘടിപ്പിച്ചു. വിപുലമായ കലാ സാംസ്കാരിക പരിപാടികളോടെ സൽമാബാദ് ഗൾഫ് എയർ ക്ലബിൽ വെച്ചായിരുന്നു ആഘോഷ പരിപാടികൾ.
ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുയോഗത്തിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ ഡോ. പി.വി. ചെറിയാൻ, വൈസ് ചെയർമാൻ സതീഷ് മുതലയിൽ തുടങ്ങിയവർ സംസാരിച്ചു. വിശ്വകല സാംസ്കാരിക വേദി പ്രസിഡന്റ് സുരേഷ് സി.എസ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ബിസിനസ് മേഖലയിൽ കഴിവ് തെളിയിച്ച പ്രമുഖ വ്യക്തികളായ റഹിം കരുനാഗപ്പള്ളി, സുബിൻ ഉണ്ണികൃഷ്ണൻ എന്നിവരെ ആദരിച്ചു. പ്രശസ്ത നർത്തകിയും അഭിനേത്രിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തങ്ങൾ, മലയാള സിനിമാ പിന്നണി ഗായകരായ കണ്ണൂർ ഷരീഫ്, സുമി അരവിന്ദ്, നാടൻപാട്ട് കലാകാരൻ സുരേഷ് പള്ളിപ്പാറ എന്നിവരുടെ ഗാനമേളയും ഉണ്ടായിരുന്നു. അറബ്, ഇന്ത്യൻ നൃത്ത പരിപാടിയും വാർഷികാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി. പ്രോഗ്രാം ജനറൽ കൺവീനർ രാജൻ എം.എസ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.