ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ

അ​ജ്​​മാ​ൻ

യു.​എ.​ഇ​ക്കെ​തി​രാ​യ തു​ർ​ക്കി മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന​യെ അ​പ​ല​പി​ച്ച്​ ബ​ഹ്​​റൈ​ൻ 

മ​നാ​മ: യു.​എ.​ഇ​ക്കെ​തി​രെ തു​ർ​ക്കി പ്ര​തി​രോ​ധ മ​ന്ത്രി ഹു​ലൂ​സി അ​കാ​ർ ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​യി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച്​ ബ​ഹ്​​റൈ​ൻ. ശൂ​റ കൗ​ൺ​സി​ലി​െൻറ വി​ദേ​ശ​കാ​ര്യ, പ്ര​തി​രോ​ധ, ദേ​ശീ​യ​സു​ര​ക്ഷാ സ​മി​തി പ്ര​സ്​​താ​വ​ന​യെ അ​പ​ല​പി​ക്കു​ക​യും ത​ള്ളി​ക്ക​ള​യു​ക​യും ചെ​യ്​​തു. ന​യ​ത​ന്ത്ര ത​ത്ത്വ​ങ്ങ​ൾ​ക്കും മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​യ തു​ർ​ക്കി മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന പ്ര​കോ​പ​ന​പ​ര​മാ​ണെ​ന്ന്​ സ​മി​തി അ​ധ്യ​ക്ഷ​ൻ ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ അ​ജ്​​മാ​ൻ പ​റ​ഞ്ഞു. ലോ​ക​ത്തെ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും സ​മാ​ധാ​ന​വും സു​സ്​​ഥി​ര​ത​യും കൈ​വ​രി​ക്കു​ന്ന​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തെ പി​ന്തു​ണ​ക്കു​ന്ന ഒ​രു സ​ഹോ​ദ​ര രാ​ജ്യ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണ​മാ​ണ്​ തു​ർ​ക്കി മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന​യെ​ന്ന്​ സ​മി​തി വി​ല​യി​രു​ത്തി. 

പ​ര​മാ​ധി​കാ​ര​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ യു.​എ.​ഇ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക്​ ബ​ഹ്​​റൈ​ൻ പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യും സ​മി​തി പ്ര​ഖ്യാ​പി​ച്ചു. തു​ർ​ക്കി മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന​യെ​യും അ​റ​ബ്​ രാ​ജ്യ​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ആ ​രാ​ജ്യ​ത്തി​െൻറ നി​ര​ന്ത​ര ഇ​ട​പെ​ട​ലു​ക​ളെ​യും ശൂ​റ കൗ​ൺ​സി​ൽ ത​ള്ളി​ക്ക​ള​ഞ്ഞു. ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ​യും ഇ​സ്​​ലാ​മി​ക്​ സ​ഹ​ക​ര​ണ കൂ​ട്ടാ​യ്​​മ​യു​ടെ​യും ത​ത്ത്വ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തും അ​റ​ബ്​ ദേ​ശീ​യ സു​ര​ക്ഷ​ക്കും മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ത്തി​നും ഭീ​ഷ​ണി​യു​മാ​ണ്​ ഇൗ ​ഇ​ട​പെ​ട​ലു​ക​ളെ​ന്നും സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.