അ​ന്താ​രാ​ഷ്​​ട്ര ക​സ്റ്റം​സ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ യോ​ഗ​ത്തി​ൽ ബ​ഹ്​​റൈ​ൻ പ​ങ്കാ​ളി​യാ​യി

മ​നാ​മ: അ​ന്താ​രാ​ഷ്​​ട്ര ക​സ്റ്റം​സ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ യോ​ഗ​ത്തി​ൽ ബ​ഹ്​​റൈ​ൻ പ​ങ്കാ​ളി​യാ​യി.

ബ​ഹ്​​റൈ​ൻ ക​സ്​​റ്റം​സ്​ വി​ഭാ​ഗം ത​ല​വ​ൻ ശൈ​ഖ്​ അ​ഹ്​​മ​ദ്​ ബി​ൻ​ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ ബെ​ൽ​ജി​യം ത​ല​സ്ഥാ​ന​ത്തു​ള്ള അ​ന്താ​രാ​ഷ്​​ട്ര ക​സ്റ്റം​സ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ആ​സ്ഥാ​ന​ത്ത്​ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച​ത്.

അ​തി​ർ​ത്തി​ക​ൾ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നും ഇ​റ​ക്കു​മ​തി ന​ട​പ​ടി​ക​ൾ സു​താ​ര്യ​വും വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും അ​നു​ഭ​വ​സ​മ്പ​ത്ത്​ കൈ​മാ​റു​ന്ന​തി​നും സ​മ്മേ​ള​ന​ത്തി​ലെ പ​ങ്കാ​ളി​ത്തം ഏ​റെ ഗു​ണ​ക​ര​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​സ്​​റ്റം​സ്​ മേ​ഖ​ല​യി​ലെ ക​ഴി​വു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വി​വി​ധ നി​യ​മ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച്​ വെ​ളി​ച്ചം വീ​ശു​ന്ന​തി​നും ക​സ്​​റ്റം​സ്​ വി​ഭാ​ഗ​വും ഹ​രി​ത വ്യാ​വ​സാ​യി​ക സം​സ്​​കാ​ര​വും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കും.

അ​ന്താ​രാ​ഷ്​​ട്ര ക​സ്​​റ്റം​സ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും ​അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Bahrain participates in International Customs Organization meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.