മനാമ: ചേരിചേരാ പ്രസ്ഥാനം പാർലമെന്ററി നെറ്റ്വർക്ക് (NAM PN)സമ്മേളനത്തിൽ പങ്കെടുത്ത് ബഹ്റൈൻ. സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കുന്ന നെറ്റ്വർക്കിന്റെ മൂന്നാം സമ്മേളനത്തിലാണ് ശൂറ കൗൺസിൽ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ ജമാൽ മുഹമ്മദ് ഫഖ്റോയും പ്രതിനിധി കൗൺസിൽ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ എം.പി അബ്ദുൽനബി സൽമാൻ അഹ്മദും പങ്കെടുത്തത്.
148-ാമത് ഇന്റർ പാർലമെന്ററി യൂനിയൻ അസംബ്ലിയുടെയും അനുബന്ധ മീറ്റിങ്ങുകളുടെയും ഭാഗമായാണ് സമ്മേളനം നടന്നത്. മൂന്നാം NAM PN സമ്മേളനം ‘കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിൽ പാർലമെന്ററി പ്രവർത്തനത്തിന്റെ പങ്ക്’ എന്ന വിഷയമാണ് ചർച്ച ചെയ്തത്.
അസർബൈജാനിലെ മില്ലി മജ്ലിസ് സ്പീക്കറും NAM പാർലമെന്ററി നെറ്റ്വർക്കിന്റെ ചെയർപേഴ്സനുമായ സാഹിബ ഗഫറോവ, നെറ്റ്വർക്കിന്റെ പ്രവർത്തനം വികസിപ്പിക്കുന്നതിന് ഇന്റർ പാർലമെന്റ് യൂനിയനിൽ അംഗങ്ങളായ പാർലമെന്റുകൾ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ചു. സമ്മേളനം നിരവധി പ്രമേയങ്ങളും ശിപാർശകളും പാസാക്കി. ഇന്റർ പാർലമെന്ററി യൂനിയൻ സമ്മേളനത്തിന് കഴിഞ്ഞ വർഷം ബഹ്റൈൻ വേദിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.