മനാമ: ബഹ്റൈൻ ശൂരനാട് കൂട്ടായ്മ സമാഹരിച്ച ദുരിതാശ്വാസ സഹായ സാധനങ്ങൾ തുർക്കിയ അംബാസഡർക്കു കൈമാറി. പ്രസിഡൻറ് ഹരീഷ് നായർ, രക്ഷാധികാരി ബോസ്, ജനറൽ സെക്രട്ടറി അൻവർ ശൂരനാട്, ട്രഷറർ ഹരികൃഷ്ണൻ, ജോയന്റ് ട്രഷറർ ഗിരീഷ് ചന്ദ്രൻ, മീഡിയ കോഓഡിനേറ്റർ സതീഷ് ചന്ദ്രൻ, ഷമീർ, ലേഡീസ് വിങ് ജനറൽ കൺവീനർ സുമി ഷമീർ എന്നിവരുടെ നേതൃത്വത്തിലാണ് സഹായം കൈമാറിയത്. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, അൻവർ കണ്ണൂർ, നജീബ് കടലായി, മനോജ് വടകര, ലത്തീഫ് മരക്കാട്ട് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.