മനാമ: ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ബി.സി.സി.ഐ) തിരഞ്ഞെടുപ്പിൽ നിലവിലെ ചെയർമാൻ സമീർ നാസ് നേതൃത്വം നൽകിയ തുജ്ജാർ-22 പാനലിന് വൻ വിജയം. പാനലിലെ 18 പേരും തിരഞ്ഞെടുക്കപ്പെട്ടു.
ശനിയാഴ്ചയാണ് ബി.സി.സി.ഐയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടന്നത്. ആകെ 289,670 വോട്ടുകളുള്ള 32,736 വോട്ടർമാരിൽ 1346 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
ആകെ 87,620 വോട്ടുകൾ രേഖപ്പെടുത്തി. ബഹ്റൈനിലെ മലയാളി ബിസിനസുകാരുടെ സംഘടനയായ ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്‍റെ പിന്തുണയും തുജ്ജാർ പാനലിനായിരുന്നു.
30ാമത് ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ:
സമീർ അബ്ദുല്ല നാസ്, യുസഫ് സലാഹുദ്ദീൻ ഇബ്രാഹീം സലാഹുദ്ദീൻ, വലീദ് ഇബ്രാഹീം ഖലീൽ കാനൂ, മുഹമ്മദ് അബ്ദുൽ ജബ്ബാർ മുഹമ്മദ് അൽ കൂഹേജി, മുഹമ്മദ് ഫാറൂഖ് യൂസഫ് അൽ മുഅയ്യദ്, ബാസിം മുഹമ്മദ് അഹ്മദ് അൽസേയി, ഖാലിദ് മുഹമ്മദ് യൂസഫ് നജീബി, അബ്ദുല്ല ആദിൽ അബ്ദുല്ല ഫക്രൂ, ആരിഫ് അഹ്മദ് അലി ഹെജ്രിസ്, അഹ്മദ് സുബ്ബാഹ് സൽമാൻ അൽ സലൂം, നവാഫ് ഖാലിദ് റാഷിദ് അൽ സയാനി, അബ്ദുൽ വഹാബ്യൂസഫ് അബ്ദുൽ വഹാബ് അൽ ഹവാജ്, ജമീൽ യൂസഫ് അഹ്മദ് അൽ ഖന്നാഹ്, വഹീബ് അഹ്മദ് മുഹമ്മദ് അൽ ഖാജ, സോണിയ മുഹമ്മദ് മുഹമ്മദ് ജനാഹി, സോസൻ അബ്ദുൽഹസൻ മുഹമ്മദ് ഇബ്രാഹീം, ബാതൂൽ മുഹമ്മദ് അഹ്മദ് ദാദാബായ്, അഹ്മദ് യൂസഫ് ഗുലൂം അലി. റിസർവ് അംഗങ്ങളായി യാക്കൂബ് യൂസഫ് അബ്ദുല്ല അൽ അവാദിയും ഫൈസൽ അബ്ദുൽ ലത്തീഫ് നാസറും തിരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.