മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ സിത്ര അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ജൂലൈ 26ന് രാവിലെ 7.30 മുതൽ 12.30 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രക്തസാമ്പിളിലൂടെ സിറം ക്രിയാറ്റിൻ, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈസ്, യൂറിക് ആസിഡ്, എസ്.ജി.പി.ടി - എസ്.ജി.ഒ.ടി (കരൾ) ചെക്കപ്പുകൾ തികച്ചും സൗജന്യമായി നടത്തും.
അതുകൂടാതെ ഒരുതവണ ഡോക്ടറെ കാണുവാനുള്ള അവസരവും ഉണ്ടായിരിക്കും. ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ എന്നിവ ടെസ്റ്റ് ചെയ്യുന്നവർ ചെക്കപ്പിന് ഫാസ്റ്റിങ്ങിൽ വരേണ്ടതാണ്. മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ചുവടെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്ത് രജിസ്റ്റർ ചെയ്യാം.
https://surveyheart.com/form/668ccea6f70f421902e86756 കൂടുതൽ വിവരങ്ങൾക്ക് , 39125828, 38978535,34502044,39655787 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.