മനാമ: രക്തദാനത്തിലൂടെ മാനവമൈത്രി സന്ദേശം നൽകിവരുന്ന ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ രക്തദാതാക്കൾക്കും രക്തദാനത്തിന് ബി.ഡി.കെയുമായി സഹകരിച്ചു പ്രവർത്തിക്കുന്നവർക്കുമായി ഇഫ്താർ സ്നേഹസംഗമം സംഘടിപ്പിച്ചു. ഫ്രൻഡ്സ് അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അബ്ദുൽ ഹഖ് ഇഫ്താർ സന്ദേശം നൽകി. ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ്, ട്രഷറർ അശോക് മാത്യു, ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം, സിജി കോഓഡിനേറ്റർ ഷിബു പത്തനംതിട്ട, നിയാർക് ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ്, ബഹ്റൈൻ മലയാളി സെയിൽസ് ടീം ഭാരവാഹി സിജു കുമാർ എന്നിവർ സംസാരിച്ചു. ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലീമിന്റെ അധ്യക്ഷതയിൽ കെ.സി.എയിൽ നടന്ന സ്നേഹസംഗമത്തിന് ജനറൽ സെക്രട്ടറി റോജി ജോൺ സ്വാഗതവും ഇഫ്താർ കൺവീനർ സാബു അഗസ്റ്റിൻ നന്ദിയും പറഞ്ഞു.
ഡോ. ഫാത്തിമ ജലീൽ, ഡോ. അബ്ദുൽ ജലീൽ മണക്കാട്ട്, ജോളി ജോസഫ്, സാമൂഹിക സംഘടന പ്രവർത്തകരായ സുബൈർ കണ്ണൂർ, അസീൽ അബ്ദുൽ റഹ്മാൻ, നൗഷാദ് മഞ്ഞപ്പാറ, മനു മാത്യു എബ്രഹാം, ഗിരീഷ് കാളിയത്ത്, ജോണി താമരശ്ശേരി, രാജീവ് വെള്ളിക്കോത്ത്, ദിലീപ് കുമാർ, നൗഷാദ് പൂന്നൂർ, ദീപക്, ജമാൽ കുറ്റിക്കാട്ടിൽ, അൻസാർ മൊയ്തീൻ, ഉമർ മുക്താർ, കാസിം പാടത്തകയിൽ എന്നിവർ സംബന്ധിച്ചു.
ബി.ഡി.കെ ബഹ്റൈൻ വൈസ് പ്രസിഡന്റ് സിജോ ജോസ്, ക്യാമ്പ് കോഓഡിനേറ്റർ ജിബിൻ ജോയി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അശ്വിൻ രവീന്ദ്രൻ, ഗിരീഷ് കെ.വി, സുനിൽ മനവളപ്പിൽ, നിതിൻ ശ്രീനിവാസ്, സെന്തിൽ കുമാർ, ഗിരീഷ് പിള്ള, രേഷ്മ ഗിരീഷ്, രമ്യ ഗിരീഷ്, ധന്യ വിനയൻ, വിനീത വിജയൻ, ശ്രീജ ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.