മനാമ: മികച്ച മന്ത്രാലയ വെബ്സൈറ്റ് അവാർഡിന് ആരോഗ്യമന്ത്രാലയം അർഹമായി. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫയിൽ നിന്നും ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹ് അവാർഡ് ഏറ്റുവാങ്ങി. ആരോഗ്യ മന്ത്രാലയത്തിന് ഇൗ നേട്ടം കൈവരിക്കാനായത് കൂട്ടായ ശ്രമത്തിലൂടെയാണെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് അവർ വ്യക്തമാക്കി.
ഭരണാധികാരികളുടെ പൂർണ പിന്തുണയും ആശീർവാദങ്ങളുമാണ് മികവ് നേടാൻ കാരണമെന്നും അവർ ചൂണ്ടിക്കാട്ടി. ആരോഗ്യ പരിചരണ മേഖലയിൽ കൂടുതൽ സേവനങ്ങളുമായി മുന്നോട്ടു പോകാൻ പുരസ്കാരം പ്രേരണ നൽകുന്നു. മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാരും ഈ നേട്ടത്തിൽ പങ്കാളികളാണെന്നും അവർക്കായി ഇത് സമർപ്പിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.