മനാമ: അന്താരാഷ്ട്ര പ്രമേഹ ദിനത്തിൽ ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ സൈക്കിൾ മാരത്തൺ സംഘടിപ്പിച്ചു.പ്രമേഹത്തിെൻറ അപകടങ്ങളെക്കുറിച്ചും പ്രതിരോധിക്കേണ്ട മാർഗങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തുന്നതിനാണ് ദിൽമുനിയ ദ്വീപിൽനിന്നും ദിയാറുൽ മുഹറഖിലേക്ക് സൈക്കിൾ മാരത്തൺ നടത്തിയത്. ജനങ്ങളെ ബാധിക്കുന്ന പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങളിൽനിന്നും രക്ഷ പ്രാപിക്കുന്നതിന് ശരിയായ ആരോഗ്യ ജീവിതം പിന്തുടരണമെന്ന് ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലിലെ ഡോ. ഖാസിം അറാദാത്തി വ്യക്തമാക്കി. പ്രൈമറി ഹെൽത്ത് സെേൻറഴ്സിെൻറ കീഴിലും പ്രമേഹ ദിനാചരണം നടന്നു. പ്രൈമറി ഹെൽത്ത് സെേൻറഴ്സ് ഡയറക്ടർ ബോർഡ് ചെയർപേഴ്സൻ ഡോ. അബ്ദുൽ വഹാബ് മുഹമ്മദിെൻറ രക്ഷാധികാരത്തിൽ നടന്ന പരിപാടിയിൽ ബഹ്റൈനിലെ ഡെന്മാർക് അംബാസഡർ യോറിൻ ആൻഡേഴ്സനടക്കമുള്ള വ്യക്തിത്വങ്ങൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.