മൂത്രാശയക്കല്ല്: കാരണങ്ങളും പരിഹാരവും



1) പ്രവാസികളിൽ മൂത്രാശയക്കല്ല് രോഗം വർധിച്ച തോതിൽ കാണുന്നതിന് കാരണമെന്താണ്

●വെള്ളം കുടിക്കുന്നത് കുറയുന്നതാണ് പ്രവാസികളിൽ മൂത്രാശയക്കല്ല് രോഗം വർധിച്ച തോതിൽ കാണുന്നതിനുള്ള പ്രധാന കാരണം. പ്രത്യേകിച്ച് ചൂട് സീസണിൽ വെള്ളം ധാരാളമായി കുടിക്കണം

●ഓക്‌സലേറ്റ് അടങ്ങിയ ശീതളപാനീയങ്ങളുടെ വർദ്ധിച്ച ഉപഭോഗം മറ്റൊരു കാരണമാണ്. കോള, ബിയർ, ആപ്പിൾ ജ്യൂസ് തുടങ്ങിയവ

● ഉയർന്ന അളവിൽ പ്യൂരിൻ അടങ്ങിയ ബീഫ്, ആട്ടിറച്ചി തുടങ്ങിയ റെഡ് മീറ്റ് കൂടുതലായി കഴിക്കുന്നത്. റെഡ് മീറ്റ് യൂറിക് ആസിഡ് സ്റ്റോണുകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും

● ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുന്നത് മൂത്രാശയക്കല്ല് രോഗസാധ്യത വർധിപ്പിക്കും.

● മൂത്രനാളത്തിലെ അണുബാധ, പൊണ്ണത്തടി, പ്രമേഹം എന്നിവയും രോഗ സാധ്യത വർധിപ്പിക്കും

2) മൂത്രാശയക്കല്ല് ആരിലാണ് കൂടുതൽ കണ്ടുവരുന്നത്

● കുട്ടികളേക്കാൾ മുതിർന്നവരിലാണ് സാധാരണ കണ്ടുവരുന്നത്

● സ്ത്രീകളെ അപേക്ഷിച്ച് (8-10%) പുരുഷന്മാർക്ക് മൂത്രത്തിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് (11-13%)

● കല്ലുകളുടെ ഘടന- കാൽസ്യം ഓക്സലേറ്റ് - 70-80 %, കാൽസ്യം ഫോസ്ഫേറ്റ് - 15 %, യൂറിക് ആസിഡ് - 8 %, സിസ്റ്റിൻ - 1 മുതൽ 2 % വരെ

● പൊണ്ണത്തടി, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ള ആളുകളിൽ സാധ്യത കൂടുതലാണ്

3) രോഗത്തിന് എപ്പോൾ ചികിത്സ തേടണം


● പുറത്തിന്റെ ഇരുവശത്തും കഠിനമായ വേദന

● വളരെക്കാലം തുടരുന്ന വേദന

● മൂത്രത്തിൽ രക്തം കാണുക

● ഓക്കാനം, ഛർദ്ദി, പനി, വിറയൽ എന്നിവയോടുകുടിയ വയറുവേദന

● മൂത്രം ദുർഗന്ധമുള്ളതോ കലങ്ങിയതോ ആയി കാണുക

● മൂത്രത്തിൽ ചെറിയ കല്ലുകൾ പോലെ കാണുക. മേൽ പറഞ്ഞ ലക്ഷണങ്ങളുള്ളവർ ഉടനടി ചികിൽസ തേടണം

4) രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടവ

 എല്ലാ ദിവസവും 2-3 ലിറ്റർ വെള്ളം കുടിക്കുക

● കോളകൾ, എനർജി ഡ്രിങ്കുകൾ, ബിയർ, ആപ്പിൾ ജ്യൂസ്, ചോക്കലേറ്റ്, നട്‌സ്, ചീര തുടങ്ങിയവ കഴിക്കുന്നത് കുറയ്ക്കുക.

● സിട്രസ് അടങ്ങിയ നാരങ്ങ നീര്, ഓറഞ്ച് ജ്യൂസ് തുടങ്ങിയവയും പഴച്ചാറുകളും കൂടുതൽ കഴിക്കുക

● റെഡ് മീറ്റ് ഉപഭോഗം കുറയ്ക്കുക

● ഉപ്പ് ഒരുദിവസം പരമാവധി 1 ടീസ്പൂൺ മാത്രം

● കാൽസ്യം സാധാരണ അളവിൽ കഴിക്കാം. പക്ഷെ ഇടയ്ക്കിടെ മുത്രത്തിൽ കല്ല് കാണാറുണ്ടെങ്കിൽ സപ്ലിമെൻ്റുകളുടെ രൂപത്തിൽ അധിക കാൽസ്യം കഴിക്കുന്നത് ഒഴിവാക്കണം

5) എന്താണ് BPH (പ്രോസ്‌റ്റേറ്റ് വീക്കം)

● പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വലുതാകുന്ന അവസ്ഥയായ ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ, 50 വയസ്സിനു മുകളിലുള്ള പുരുഷന്മാരിലാണ് സാധാരണയായി കണ്ടുവരുന്നത്.ഇത് കാൻസറല്ല

● BPH എന്നത് പ്രോസ്റ്റേറ്റ് ക്യാൻസർ അല്ല, BPH ഉള്ള പുരുഷന് പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് പറയാനാവില്ല

● പ്രോസ്‌റ്റേറ്റ് വീക്കം ലക്ഷണങ്ങൾ:

1)മൂത്രമൊഴിച്ചതിന് ശേഷവും മൂത്രസഞ്ചി നിറഞ്ഞുവെന്ന തോന്നൽ.

2) ഒന്നോ രണ്ടോ മണിക്കൂർ കൂടുമ്പോൾ മൂത്രമൊഴിക്കേണ്ടി വരുക.

3) മൂത്രമൊഴിക്കുമ്പോൾ പലതവണ നിർത്തി വീണ്ടും തുടങ്ങേണ്ടി വരുക.

4) മൂത്രം കുറച്ചുനേരം പോലും പിടിച്ചുവെക്കാൻ പറ്റാതെ വരുക.

5) ശക്തിയില്ലാത്ത മൂത്രപ്രവാഹം.

6) മൂത്രമൊഴിക്കാൻ വലിയ ആയാസമനുഭവപ്പെടുക. മൂത്രമൊഴിക്കാൻ ബലം കൊടുക്കേണ്ടിവരുക.

7) മൂത്രമൊഴിക്കാൻ രാത്രിയിൽ രണ്ട് തവണയിൽ കൂടുതൽ ഉണരേണ്ടി വരുക

● പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അൾട്രാസൗണ്ട് സ്കാൻ, അവശിഷ്ട മൂത്രത്തിന്റെ അളവ് എടുക്കൽ, പ്രോസ്റ്റേറ്റ്-സ്‍പെസിഫിക് ആന്റിജൻ (PSA) രക്തപരിശോധന, യൂറോഫ്ലോമെട്രി ടെസ്റ്റ് എന്നിവയിലൂടെ രോഗം കണ്ടെത്താം.


6) പ്രോസ്‌റ്റേറ്റ് വീക്കം എങ്ങനെ തടയാം

ജീവിതശൈലി മാറ്റങ്ങൾ

● രോഗലക്ഷണങ്ങൾ കുറവാണെങ്കിൽ ജീവിതശൈലിയിൽ മാറ്റം വരുത്താൻ യൂറോളജിസ്റ്റ് നിർദ്ദേശിച്ചേക്കാം.

● പൊതുസ്ഥലത്ത് പോകുന്നതിനുമുമ്പും, ഉറങ്ങുന്നതിന് മുമ്പും ദ്രാവകങ്ങൾ കഴിക്കുന്നത് കുറയ്ക്കുക

● കഫീൻ അടങ്ങിയ പാനീയങ്ങളും മദ്യവും കഴിക്കുന്നത് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക

● ഡീകോംഗെസ്റ്റന്റുകൾ, ആന്റിഹിസ്റ്റമിൻസ്, ആന്റിഡിപ്രസന്റുകൾ, ഡൈ യൂററ്റിക്സ് തുടങ്ങിയ മരുന്നുകളുടെ ഉപയോഗം ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക

● മൂത്രാശയത്തെ കൂടുതൽ നേരം കൂടുതൽ മൂത്രം പിടിച്ചുവെക്കാൻ പരിശീലിപ്പിക്കുക

● പെൽവിക് ഫ്ലോർ മസിൽ വ്യായാമം ചെയ്യണം

● മലബന്ധം വരുന്നത് ചികിത്സിച്ച് ഭേദമാക്കണം

മരുന്നുകൾ

● യൂറോളജിസ്റ്റ് പ്രോസ്റ്റേറ്റ് വീക്കത്തിന് മരുന്നുകൾ നിർദ്ദേശിയ്ക്കും

7) എപ്പോഴാണ് ശസ്ത്രക്രിയ വേണ്ടിവരുക

● മൂത്രം പൂർണ്ണമായി ഒഴിക്കാനാവാത്ത അവസ്ഥ, മൂത്രത്തിൽ രക്തം കാണുക, മൂത്രനാളിയിലെ അണുബാധ, മൂത്രാശയ ക്ഷതം, വൃക്ക തകരാർ, ബ്ലാഡർ സ്റ്റോൺസ് തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങളുണ്ടെങ്കിൽ ശസ്ത്രക്രിയ ആവശ്യമാണ്.


ഡോ. മഹേഷ് കൃഷ്ണസ്വാമി

കൺസൾട്ടന്റ് യൂറോളജിസ്റ്റ്

കിംസ് ഹോസ്പിറ്റൽ


Tags:    
News Summary - Bladder Stone Causes and Remedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.