മനാമ: മനാമയിൽ നെസ്റ്റോ സൂപ്പർ മാർക്കറ്റിന് പിറകിൽ ശൈഖ് ഹമദ് റോഡിനടുത്തായുളള ഗല്ലിയിലെ പഴയ കെട്ടിടം തകർന്നുവീണ് നിരവധിപേർക്ക് ഗുരുതര പരിക്കേറ്റു. വിവരം അറിഞ്ഞ് കുതിച്ചെത്തിയ സിവിൽ ഡിഫൻസ് കെട്ടിടത്തിൽ കുടുങ്ങിയവരെ ആശുപത്രിയിലെത്തിച്ചു. പാകിസ്ഥാനികളും ബംഗ്ലാദേശികളും താമസിക്കുന്ന രണ്ടുനില കെട്ടിടമാണ് രാത്രി ഏഴോടെ വലിയ ശബ്ദത്തിൽ തകർന്നുവീണതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കെട്ടിടത്തിെൻറ താഴത്തെ നിലയിൽ റസ്റ്റോറൻറ് പ്രവർത്തിക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ േപാലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സുരക്ഷ നടപടികൾ സ്വീകരിച്ചു. കെട്ടിടം തകർന്നുവീണ സമയത്ത് വലിയ ശബ്ദം ഉണ്ടാകുകയും സമീപത്തുള്ള കെട്ടിടങ്ങൾക്ക് കുലുക്കം ഉണ്ടായതായും ഇൗ മേഖലകളിൽ താമസിക്കുന്നവർ പറയുന്നു. പരിക്കേറ്റവരെയും കൊണ്ട് രാത്രി വൈകിയും ആശുപത്രിയിലേക്ക് ആംബുലൻസുകൾ പായുന്നത് കാണാമായിരുന്നു. സംഭവം അറിഞ്ഞ് ആളുകൾ തടിച്ച് കൂടിയെങ്കിലും പോലീസ് ഗതാഗതം നിയന്ത്രിക്കുകയും അപകടം ഉണ്ടായ കെട്ടിടത്തിനടുത്തേക്ക് പോകുന്നത് വിലക്കുകയും ചെയ്തു.
കൂടുതൽപേർ കെട്ടിടത്തിനടിയിൽ കുടുങ്ങി എന്ന സംശയമുള്ളതിനാൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെ സ്ഥലത്തെത്തിച്ച് തെരച്ചിൽ ആരംഭിച്ചു. പോലീസ് നായയെ കൊണ്ടുവന്നും പരിശോധന നടത്തി.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടമെന്ന് പ്രാഥമിക വിവരം
മനാമ: കെട്ടിടത്തിെൻറ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന റസ്റ്റോറൻറിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പ്രാഥമിക സൂചന. പരിക്കേറ്റവർ സൽമാനിയ ആശുപത്രിയിൽ നൽകിയ മൊഴിയിൽ നിന്നാണ് ഇൗ വിവരം ലഭിച്ചത്. പാചക വാതകം പൊട്ടിത്തെറിച്ചതിനെ തുടർന്നുള്ള പ്രകമ്പനത്തിൽ പഴയ കെട്ടിടം ഒന്നാകെ തകർന്നുവീഴുകയായിരുന്നു എന്നാണ് സൂചന. എന്നാൽ ഒൗദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.
ചടുലതയോടെ രക്ഷാപ്രവർത്തനം
മനാമ: മനാമക്ക് അടുത്ത് വൈകുന്നേരം ഏഴ് മണിയോടെ കെട്ടിടം നിലപതിച്ച വാർത്ത അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ഡിഫൻസ് േഫാഴ്സ് കാഴ്ച വെച്ചത് മാതൃകാപരമായ പ്രവർത്തനം. തകർന്നുവീണ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ അതിവേഗത്തിൽ ആശുപത്രിയിലേക്ക് എത്തിക്കാൻ സുരക്ഷ ഉദ്യോഗസ്ഥർ ശ്രമിച്ചു.
ഇതിനായി ആവശ്യമായ ആംബുലൻസുകളും അവക്ക് വഴിയൊരുക്കാൻ വേണ്ട സജ്ജീകരണങ്ങളും മിന്നൽ വേഗത്തിൽ തന്നെ തയ്യാറായി. ശരീരത്തിെൻറ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റ നിലയിലാണ് പലരെയും പുറത്തേക്ക് എത്തിച്ചത്. വാവിട്ട് കരയുന്നവരിൽ പലരുടെയും ശരീരത്തിന് പൊള്ളലേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.