മനാമ: മുഹറഖ് മലയാളി സമാജം അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് നടത്തിയ ക്യാമ്പിൽ 300ഒാളം പേർ പെങ്കടുത്തു. സജീവൻ വടകര, അനസ് റഹിം, മുഹമ്മദ് റഫീക്ക്, മുജീബ് വെളിയങ്കോട്, ആനന്ദ് വേണുഗോപാൽ നായർ, ദിവ്യ പ്രമോദ്, സുജ ആനന്ദ്, ബാഹിറ സമദ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. സമാപന ചടങ്ങിൽ എം.എം.എസ് പ്രസിഡൻറ് അൻവർ നിലമ്പൂർ, മുൻ പ്രസിഡൻറ് അനസ് റഹീം, എൻറർടെയ്ൻമെൻറ് സെക്രട്ടറി സജീവൻ വടകര, അൽ ഹിലാൽ ഹോസ്പിറ്റൽ മുഹറഖ് ബ്രാഞ്ച് ഹെഡ് ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.