മനാമ: വാർത്തകളുടെ ലോകത്തേക്ക് വിദ്യാർഥികളെ കൈപിടിച്ചുനടത്തുന്നതിന് ഗൾഫ് മാധ്യമം ആവിഷ്കരിച്ച കുട്ടികളുടെ പത്രം 'കാമ്പസ് വേൾഡ്' പുറത്തിറങ്ങി. കേരള കാത്തലിക് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ എം.പിയും ബഹ്റൈൻ വൊളന്‍ററി വർക് അസോസിയേഷൻ ഓണററി പ്രസിഡന്‍റുമായ ഹസൻ ബുക്കാമ്മാസ് പത്രത്തിന്റെ പ്രകാശനം നിർവഹിച്ചു.
ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ ആദ്യ കോപ്പി ഏറ്റുവാങ്ങി. ഇന്ത്യൻ സ്കൂൾ ബഹ്റൈൻ വിദ്യാർഥികളാണ് 'കാമ്പസ് വേൾഡ്' പത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചത്. വാർത്തകൾ തയാറാക്കിയതും എഡിറ്റ് ചെയ്തതും വിദ്യാർഥികൾ തന്നെയാണ്. വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'കാമ്പസ് വേൾഡ്' ആവിക്രിച്ചിരിക്കുന്നത്.
പ്രകാശന ചടങ്ങിൽ ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. കാമ്പസ് വേൾഡ് സ്കൂൾ എഡിറ്റർ ശ്രീസദൻ, സ്റ്റുഡന്റ് എഡിറ്റർ മീനാക്ഷി ഗോബിക്കണ്ണൻ, കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ഫിറ്റ്ജീ ഇന്ത്യ സെന്‍റർ കോഓഡിനേറ്റർ അനിരുദ്ധ ബരൻവാൾ, അലി റാഷിദ് അൽ അമീൻ കമ്പനി സെയിൽസ് ആന്‍റ് മാർക്കറ്റിങ് മാനേജർ എസ്.ജി അബ്രഹാം, വയാക്ലൗഡ് കോർപറേറ്റ് അക്കൗണ്ട് മാനേജർ ജിയോ മാത്യു എന്നിവർ സംസാരിച്ചു.
എഡിറ്റോറിയൽ ടീം അംഗങ്ങളായ ജ്യോത്സന കെ. പ്രശാന്ത്, സിയ കിഷോർ എന്നിവർ 'കാമ്പസ് വേൾഡ്' അനുഭവങ്ങൾ പങ്കുവെച്ചു. ഹസൻ ബുക്കാമ്മാസിനുള്ള മൊമെന്റോ ജമാൽ ഇരിങ്ങൽ സമ്മാനിച്ചു. കാമ്പസ് വേൾഡ് എഡിറ്റോറിയൽ ടീം അംഗങ്ങളായ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. ഗൾഫ് മാധ്യമം റസിഡന്‍റ് മാനേജർ ജലീൽ അബ്ദുല്ല, സ്കൂൾ ഭരണസമിതി അംഗങ്ങളായ സജി ആന്‍റണി, ജയഫർ മൈദാനി, എൻ.എസ്. പ്രേമലത, അഡ്വ. ബിനു മണ്ണിൽ വർഗീസ്, മുഹമ്മദ് ഖുർഷിദ് ആലം, എം.എൻ. രാജേഷ്, സജി ജോർജ്, അജയ കൃഷ്ണൻ, ദീപക് ഗോപാലകൃഷ്ണ, ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, ഗൾഫ് മാധ്യമം എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ഇ.കെ. സലീം, സഈദ് റമദാൻ നദ്വി, എം. അബ്ബാസ്, എം.എം. സുബൈർ, സി. ഖാലിദ് എന്നിവർ പങ്കെടുത്തു.
വിദ്യാർഥി പ്രതിനിധി ലിയോ തോമസ് ഡൊമിനിക് സ്വാഗതവും ഗൾഫ് മാധ്യമം ബ്യൂറോ ചീഫ് സിജു ജോർജ് നന്ദിയും പറഞ്ഞു. ഷദ ഷാജി പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.