ചേരുവകൾ
കാരമൽ സോസ് തയാറാക്കുന്നതിന്
പഞ്ചസാര - 3 ടേബ്ൾ സ്പൂൺ, വെള്ളം -1 ടേബ്ൾ സ്പൂൺ
പുഡിങ് തയാറാക്കുന്നതിന്
പഞ്ചസാര- കാൽ കപ്പ്
മുട്ട-രണ്ട്
പാൽ-ഒരു കപ്പ്
കൊക്കോ പൗഡർ -2 ടേബ്ൾ സ്പൂൺ
ബ്രെഡ്-2 (അരിക് കളഞ്ഞത്)
തയാറാക്കുന്ന വിധം
• കാരമൽ സോസ് തയാറാക്കുന്നതിന്
പാനിൽ പഞ്ചസാരയും വെള്ളവും ചേർത്ത് സ്റ്റൗവിൽവെച്ച് പഞ്ചസാര ബ്രൗൺ നിറമാകുന്നതുവരെ ചൂടാക്കുക. ശേഷം ഏതു പാത്രത്തിലാണോ പുഡിങ് സെറ്റാക്കുന്നത് അതിനകത്തേക്ക് ഒഴിച്ച് മാറ്റിവെക്കുക.
• പുഡിങ് തയാറാക്കുന്നതിന്
മിക്സി ജാറിൽ എല്ലാംകൂടി ചേർത്ത് അടിച്ചെടുത്ത്, അരിച്ച്, മാറ്റിവെച്ച കാരമൽ സോസ് പാത്രത്തിലേക്ക് ഒഴിച്ച് 25 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. ഒരു മണിക്കൂർ ഫ്രിഡ്ജിനകത്ത് വെക്കുക. ശേഷം അരിക് വിടുവിപ്പിച്ച് മറ്റൊരു പാത്രത്തിലേക്ക് കമിഴ്ത്തി തട്ടുക. കാരമൽ ചോക്ലറ്റ് പുഡിങ് തയാർ.
ബ്ലെയ്സി ബിജോയ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.