മനാമ: കേന്ദ്ര, കേരള ബജറ്റുകൾ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ നിരാശപ്പെടുത്തുന്നതാണെന്ന് ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറിയും ഐ.ഒ.സി ബഹ്റൈൻ ജനറൽ സെക്രട്ടറിയുമായ ബഷീർ അമ്പലായി പ്രസ്താവനയിൽ പറഞ്ഞു. കാലങ്ങളായി ബി.ജെ.പിയും സി.പി.എമ്മും നയിക്കുന്ന സർക്കാറുകൾ പ്രവാസികൾക്കുവേണ്ടി എന്താണ് ചെയ്യുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ട സമയമാണ്.
പ്രവാസികൾക്ക് ഒരു മെച്ചവുമില്ലാത്തതാണ് കഴിഞ്ഞ ദിവസങ്ങളിൽ അവതരിപ്പിച്ച ബജറ്റ്. കേരള മുഖ്യമന്ത്രി പ്രവാസികൾക്കുവേണ്ടി ഒരുപാട് വാഗ്ദാനങ്ങൾ നൽകിയിരുന്നു. അതിലൊന്നുപോലും നടപ്പാക്കിയില്ല. പ്രവാസികൾക്ക് വെറും വാചകക്കസർത്തുകൾ മാത്രമാണ് ലഭിക്കുന്നത്. സർക്കാറുകളുടെ അവഗണനക്കെതിരെ പ്രവാസി സമൂഹം ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.