മനാമ: പ്രവാസ ഭൂമികയിലാണങ്കിലും നാളികേരമോ അതിെൻറ ഉത്പന്നങ്ങളോ മലയാളികളുടെ ജീവിതത്തിലെ ദൈനംദിന അവശ്യസാധനങ്ങളാണ്. ഇൗ നാളികേര ദിനം ഒാർമ്മിപ്പിക്കുന്നതും പ്രവാസികളും നാളികേരവും തമ്മിലുള്ള ആത്മബന്ധമാണ്. ഗൾഫിൽ ചില സ്ഥലങ്ങളിൽ തെങ്ങുകൾ വച്ചുപിടിപ്പിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും ഒമാനിലെ സലാല ഒഴിച്ച് മറ്റെങ്ങും കാര്യമായ കായ്ഫലം കിട്ടുന്നില്ല. ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള നാളികേരങ്ങളാണ് ഗൾഫ് രാജ്യങ്ങളിലേക്ക് എത്തുന്നത്. ലോകത്ത് നിലവിൽ എൺപതുകളിലധികം രാജ്യങ്ങളിൽ തെങ്ങുകൃഷിയുണ്ട്. 49 ദശലക്ഷം നാളികേരളം ഉത്പ്പാദിക്കപ്പെടുന്നുമുണ്ട്.
ഇന്തോനേഷ്യയിലെ ജക്കാർത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഏഷ്യൻ ആൻറ് പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റി (എ.പി.സി.സി)യുടെ നിർദ്ദേശ പ്രകാരമാണ് െസപ്തംബർ രണ്ട് ലോക നാളികേര ദിനമായി ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് അംഗരാജ്യങ്ങളിൽ ദിനാചരണവും അനുബന്ധ പ്രവർത്തനങ്ങളും സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. കൽപവൃക്ഷം എന്ന് മലയാളികൾ വിളിക്കുന്നതാണ് കേരവൃക്ഷം. ഇതിൽനിന്നുള്ള ഉത്പന്നമായ നാളികേരത്തിെൻറ പേരിലുള്ള ദിനാചരണം ഇന്ത്യയിൽ നടത്തുന്നത് നാളികേര വികസന ബോർഡാണ്. ‘കേരം തിങ്ങും കേരളനാട്’ എന്ന മുദ്രാവാക്ക്യം വിളിയും ‘നാളികേരത്തിെൻറ നാട്ടിൽ’ എന്നുതുടങ്ങുന്ന പഴയ സിനിമാഗാനവും എല്ലാം ആവേശകരമാണെങ്കിലും നിർഭാഗ്യവശാൽ കേരളത്തിന് തെങ്ങുകൃഷിയിൽ ഉണ്ടായിരുന്ന രാജ്യത്തെ ഒന്നാം സംസ്ഥാന പദവി നഷ്ടമായി.
നാളികേര ഉൽപാദനം ദേശീയ ശരാശരിയിലും 27 ശതമാനം പിന്നിലെന്നാണ് അധികൃതർ നൽകുന്ന സൂചന. ഇപ്പോൾ തമിഴ്നാടാണ് കേരളത്തെക്കാൾ നാളികേര ഉത്പാദനത്തിൽ മുമ്പന്തിയിലുള്ളത്. കർണ്ണാടകയും തെങ്ങുകൃഷി ശ്രദ്ധയോടെ നടത്തുന്നുണ്ട്. ഒരുകാലത്ത് കേരളത്തിൽ സമൃദ്ധമായ തെങ്ങിൻതോപ്പുകളുണ്ടായിരുന്നു. എന്നാൽ അതിൽ കൂടുതലും ഒാർമയായി. മണ്ഡരി പോലുള്ള രോഗബാധകളും കൃത്യതയില്ലാത്ത കൃഷിരീതികളുമാണ് തെങ്ങിൻകൃഷിക്ക് കേരളത്തിൽ പ്രധാന വെല്ലുവിളികൾ. വളർച്ചയെത്തിയ തെങ്ങിൽ കയറാൻ ആളെക്കിട്ടാത്തതും പ്രതിസന്ധി ഉണ്ടാക്കുന്നു. തെങ്ങുക്കയറ്റ യന്ത്രങ്ങളും കുള്ളൻ തെങ്ങുകളുടെ കടന്നുവരവും ഒന്നും ശരിക്കും ‘ക്ലിക്ക്’ ആയതുമില്ല.
വെളിച്ചെണ്ണയുടെ അമിത ഉപയോഗം കൊളസ്ട്രോളിന് കാരണമാകുന്നുവെന്ന കണ്ടെത്തലുകളൊക്കെ ഉണ്ടെങ്കിലും വെളിച്ചെണ്ണയും നാളികേരവും വിെട്ടാരു കാര്യവുമില്ല പ്രവാസി മലയാളിക്ക് എന്നതാണ് സത്യം. ഒാണാരവം മുഴങ്ങിത്തുടങ്ങുേമ്പാൾ, ഒാണവിഭവങ്ങൾക്കൊപ്പം ‘നല്ല നാടൻവെളിച്ചെണ്ണയിൽ ഉണ്ടാക്കിയ പലഹാരങ്ങൾ’ എന്ന പരസ്യവാചകങ്ങൾ ഗൾഫിലെ മലയാളി റസ്റ്റോറൻറുകളിൽ മുഴങ്ങിത്തുടങ്ങിയിട്ടുണ്ട്. ‘ലുലു’ ഹൈപർ മാർക്കറ്റുകളിൽ നാളികേരള വിൽപ്പന വൻതോതിലാണ് നടക്കുന്നത്. സാധാരണ രീതിയിൽ 500 ഗ്രാമുള്ള ഒരു നാളികേരത്തിന് 275 ഫിൽസാണ് ബഹ്റൈനിലെ വിപണികളിലെ ശരാശരി വില. ഒാണം പ്രമാണിച്ച് ഇതിലും കുറഞ്ഞ നിരക്കിലും വിൽപന നടക്കാറുണ്ട്. അതേസമയം അറബികളുടെയും ഇഷ്ടവിഭവമാണ് നാളികേരം. അവർ നാളികേരം പൂളി കാരക്കയോടൊപ്പം കഴിക്കാറുണ്ട്. എന്നാൽ അറബികളും യൂറോപ്യൻമാരും കറികളിൽ സാധാരണ നാളികേരം ചേർക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.