മനാമ: ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ നൽകാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ സുപ്രീം കൗൺസിൽ അധ്യക്ഷൻ ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. ബു മഹർ ഹെൽത്ത് സെന്റർ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ വരുന്നതാണ് ബു മഹർ ഹെൽത്ത് സെന്റർ. ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് സ്വയംഭരണ ഹെൽത്ത് സെന്റർ പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.