മ​​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ മു​ബാ​റ​ക് ആ​ല്‍ ഖ​ലീ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു

മി​ക​വ്​ പു​ല​ര്‍ത്തി​യ മ​ന്ത്രാ​ല​യ​ങ്ങ​ള്‍ക്ക് അ​ഭി​ന​ന്ദ​നം

മനാമ: പ്രവര്‍ത്തനമികവ് പുലര്‍ത്തിയതി​െൻറ പേരില്‍ ആദരവ് ഏറ്റുവാങ്ങിയ വിവിധ മന്ത്രാലയങ്ങളെ മന്ത്രിസഭ യോഗം അഭിനന്ദിച്ചു. ജനങ്ങള്‍ക്കു നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്താൻ ഇത് വഴിയൊരുക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫ പ്രതീക്ഷ പ്രകടിപ്പിച്ചു.രാജ്യത്ത് കോവിഡ് വ്യാപനത്തോത് കുറഞ്ഞത് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണെന്ന്​ മന്ത്രിസഭ വിലയിരുത്തി. ഇതിന് മുന്നണിയില്‍ നില്‍ക്കുന്ന കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ സമിതിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. സാമൂഹിക ഉത്തരവാദിത്തവും ജനങ്ങളുടെ അവബോധവും കോവിഡ് പ്രതിരോധത്തില്‍ എടുത്തുപറയേണ്ടതാണ്​.

കോവിഡ് ചെറുക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധ സേവകര്‍, വിവിധ സൊസൈറ്റികള്‍, ക്ലബുകള്‍ എന്നിവക്കും ഉപപ്രധാനമന്ത്രി നന്ദി അറിയിച്ചു.ആഗോളതലത്തില്‍ സമാധാനം സ്ഥാപിക്കുന്നതിന് യു.എന്‍ നിര്‍വഹിക്കുന പങ്ക് നിസ്​തുലമാണെന്ന് മന്ത്രിസഭ വിലയിരുത്തി. യു.എന്‍ ആവിഷ്​കരിച്ചിട്ടുള്ള വിവിധ പദ്ധതികളുമായി സഹകരിച്ച് മുന്നോട്ടുപോകുന്ന ബഹ്റൈന്‍ നിലപാട് മാതൃകാപരമാണ്​. സഹകരണം വിപുലപ്പെടുത്താനുള്ള സാധ്യതകളും ചര്‍ച്ചചെയ്​തു.

സൗദി, ബഹ്റൈന്‍ സംയുക്ത സമിതി പ്രവര്‍ത്തനം ഇരു രാജ്യങ്ങളിലെയും കിരീടാവകാശികളുടെ നേതൃത്വത്തില്‍ ശക്തിപ്പെടുത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്​തു. ബഹ്റൈനും ഇസ്രായേലും തമ്മിലുള്ള സഹകരണം മേഖലയില്‍ സമാധാനവും ഉറപ്പാക്കും. ഇരുരാജ്യങ്ങള്‍ക്കും വിവിധ മേഖലകളില്‍ ഇത്​ ഗുണകരമാവുമെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു.

സാമ്പത്തികം, വ്യാപാരം, കൃഷി, ടെലികോം, സാങ്കേതികവിദ്യ, പോസ്​റ്റല്‍ സര്‍വിസ് തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കുന്നതിന്​ കഴിഞ്ഞ ദിവസം കരാറില്‍ ഒപ്പുവെച്ചതിനെയും സ്വാഗതം ചെയ്​തു. ഇതുമായി ബന്ധപ്പെട്ട് അമേരിക്കന്‍, ഇസ്രായേല്‍ പ്രതിനിധി സംഘങ്ങളുമായി ഭരണാധികാരികളും വിവിധ മന്ത്രിമാരും ചര്‍ച്ചചെയ്​ത വിഷയങ്ങളെക്കുറിച്ച് മ​ന്ത്രിസഭയെ ധരിപ്പിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ ഉയര്‍ന്ന കാഴ്​ചപ്പാടാണ് ഇത്തരമൊരു സഹകരണത്തിലേക്ക് നയിച്ചത്. മേഖല സമാധാനത്തി​െൻറ വഴിയിലൂടെ സഞ്ചരിക്കാന്‍ ഇത് കാരണമാകും. ഫലസ്​തീനികളുടെ അവകാശം വകവെച്ചുകൊടുക്കാനും സ്വതന്ത്ര ഫലസ്​തീന്‍ രാഷ്​ട്രം രൂപവത്കരിക്കാനും ഇതുവഴി സാധിക്കുമെന്നും അംഗങ്ങള്‍ പറഞ്ഞു.

കുട്ടികളുടെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട് യു.എന്നിന് സമര്‍പ്പിക്കുന്നതിനായി തയാറാക്കിയ രണ്ടു റിപ്പോര്‍ട്ടുകള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. കുട്ടികളുടെ വില്‍പന, ചൂഷണംചെയ്യല്‍ എന്നിവ അവസാനിപ്പിക്കുന്നതിന് യു.എന്നുമായി സഹകരിക്കാനാണ് ധാരണ. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളുടെ പുരോഗതിക്കായി 10 വര്‍ഷം മുമ്പ്​ സ്ഥാപിച്ച ഫാമിലി ബാങ്കി​െൻറ മുന്നേറ്റം പ്രതീക്ഷയുണർത്തുന്നതാണെന്ന്​​ മന്ത്രിസഭ അഭി​പ്രായപ്പെട്ടു. കഴിഞ്ഞ കാലത്ത് 6000 കുടുംബങ്ങള്‍ക്കായി 13 ദശലക്ഷം ദീനാറി​െൻറ പദ്ധതികള്‍ ആരംഭിക്കുന്നതിന് സഹായമൊരുക്കാന്‍ ബാങ്കിന് സാധിച്ചു. സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ഇറച്ചിക്കച്ചവടക്കാരുടെ കുടിശ്ശിക അടക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. ഓണ്‍ലൈനില്‍ ചേര്‍ന്ന മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.