അബ്ബാസ് മലയിൽ, സി.എം. മുഹമ്മദലി

'കേന്ദ്ര ഭരണത്തെ താങ്ങിനിർത്തുന്നത്​ കോർപറേറ്റുകൾ'

മനാമ: തെറ്റായ സാമ്പത്തിക ആഭ്യന്തര- വിദേശ നയങ്ങളാൽ പരാജയമടഞ്ഞ കേന്ദ്ര ഭരണത്തെ കോർപറേറ്റുകളാണ് താങ്ങിനിർത്തുന്നതെന്ന്​ വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ കോഴിക്കോട് ജില്ല പ്രസിഡൻറ്​ അസ്​ലം ചെറുവാടി പറഞ്ഞു.ബഹ്റൈൻ സോഷ്യൽ വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റി രൂപവത്​കരണവും ഭാരവാഹികളുടെ പ്രഖ്യാപനവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പട്ടിണിക്കാര​െൻറ നികുതിപ്പണം ശതകോടികളുടെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ മുതലാളിമാർക്കായി കേന്ദ്രം എഴുതിത്തള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക്​ നാട്ടിൽനിന്ന് ബഹ്റൈനിലേക്ക് വരാൻ എയർ ബബ്​ൾ കരാർ നടപ്പാക്കിയ ഭരണാധികാരികളെ അഭിനന്ദിക്കുന്നുവെന്ന്​ അധ്യക്ഷത വഹിച്ച എം. അബ്ബാസ് പറഞ്ഞു.

എന്നാൽ, നിലവിലെ കരാർ പ്രകാരമുള്ള സീറ്റുകൾ നാട്ടിൽനിന്ന്​ വരേണ്ട യാത്രക്കാരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ പര്യാപ്​തമല്ല. അതിനാൽ, സീറ്റുകൾ വർധിപ്പിച്ച് യാത്രക്കാരുടെ യാത്രദുരിതം അകറ്റണമെന്നും അമിത വിമാന ചാർജ് കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സോഷ്യൽ വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ല ഭാരവാഹികൾ: അബ്ബാസ് മലയിൽ (പ്രസി.​), സി.എം. മുഹമ്മദലി (ജന. സെക്ര.), വി.കെ. അനീസ് (വൈസ് പ്രസി.​), ജാബിർ മുണ്ടാലി (സെക്ര.), ബഷീർ കാവിൽ (ട്രഷ.), നാസർ വടകര (മീഡിയ), എം.എം. മുനീർ, മുനീർ ഹസൻ, മുഹമ്മദലി, വി.എൻ. മുർഷാദ്, ജമീല അബ്​ദുറഹ്​മാൻ, റഷീദ സുബൈർ, ഫാത്തിമ സാലിഹ്, നൂറ ഷൗക്കത്തലി, സമീറ നൗഷാദ്, നജാഹ് കൂരങ്കോട്ട്, ഫസീല ഹാരിസ് (എക്​സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ). സി.എം. മുഹമ്മദലി സ്വാഗതവും വി.എം. മുർഷാദ് നന്ദിയും പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.