ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​പ​ൺ ഹൗ​സി​ൽ​നി​ന്ന്​

കോ​വി​ഡ്​-19: ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ

മ​നാ​മ: പ്ര​വാ​സി​ക​ളു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം തേ​ടി ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്​ സം​ഘ​ടി​പ്പി​ച്ചു. ബ​ഹ്​​റൈ​നി​ൽ യെ​ല്ലോ ലെ​വ​ൽ കോ​വി​ഡ്​ ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ അം​ബാ​സ​ഡ​ർ പീ​യൂ​ഷ്​ ശ്രീ​വാ​സ്ത​വ ഇ​ന്ത്യ​ൻ സ​മൂ​ഹ​​ത്തെ ഓ​ർ​മി​പ്പി​ച്ചു. ദാ​ന മാ​ളി​ലെ പു​തി​യ സ്ഥ​ല​ത്ത്​ പാ​സ്​​പോ​ർ​ട്ട്​ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ഐ.​വി.​എ​സ്​ സെ​ന്‍റ​ർ വി​ജ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യം ന​ൽ​കി​യ ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ), ഇ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ, ഐ.​സി.​ആ​ർ.​എ​ഫ്, വേ​ൾ​ഡ്​ എ​ൻ.​ആ​ർ.​ഐ കൗ​ൺ​സി​ൽ, ബു​ദൈ​യ്യ ഗു​രു​ദ്വാ​ര എ​ന്നി​വ​യെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ര​ണ്ട്​ മാ​സ​ത്തോ​ളം ബ​ഹ്​​റൈ​നി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ഏ​ഴ്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ച​താ​യും അം​ബാ​സ​ഡ​ർ അ​റി​യി​ച്ചു.

മ​ണി കൊ​മ്പ​ൻ, ശ​ശി​ധ​ര​ൻ പു​ല്ലോ​ട്ട്, ആ​ർ​ഷ്​ പ്രീ​ത്​ കൗ​ർ എ​ന്നി​വ​രു​ടെ യാ​ത്രാ​വി​ല​ക്ക്​ നീ​ക്കി ഇ​ന്ത്യ​യി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കാ​നും സാ​ധി​ച്ചു. ഓ​പ​ൺ ഹൗ​സി​‍െൻറ പ​രി​ഗ​ണ​ന​ക്ക്​ വ​ന്ന നി​ര​വ​ധി പ​രാ​തി​ക​ളി​ൽ പ​രി​ഹാ​രം ക​ണ്ടു. ചി​ല പ​രാ​തി​ക​ൾ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി മാ​റ്റി​വെ​ച്ചു. 

Tags:    
News Summary - Covid-19: Indian Ambassador urges caution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.