മനാമ: ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിലെത്തുന്ന യാത്രക്കാർക്കുള്ള പി.സി.ആർ ടെസ്റ്റും മുൻകരുതൽ ക്വാറന്റീനും റദ്ദാക്കാനുള്ള തീരുമാനം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ കോവിഡ് -19 ഗ്രീൻ അലെർട്ട് ലെവൽ സ്വീകരിച്ചതിനെ തുടർന്നാണിത്.
സിനിമ ശാലകൾ, വിനോദ കേന്ദ്രങ്ങൾ, കോൺഫറൻസ് ഹാളുകൾ, സ്പോർട്സ് ഇവന്റുകളിലെ പൊതുജന സാന്നിധ്യം തുടങ്ങി എല്ലാ ഇൻഡോർ സൗകര്യങ്ങളിലും 100 ശതമാനം ശേഷിയിലേക്ക് മടങ്ങുന്നത് ഉൾപ്പെടെ ചില മുൻകരുതൽ നടപടികൾ അപ്ഡേറ്റ് ചെയ്തു. വ്യക്തികൾ ഇനി ഗ്രീൻ ഷീൽഡ് വാക്സിൻ പാസ് ഹാജരാക്കേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.