മനാമ: കോവിഡ് -19 സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ മറികടക്കാൻ ബഹ്റൈൻ സ്വീകരിച്ച നടപടികളെ പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധി (െഎ.എം.എഫ്). രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് മുൻഗണന നൽകി സാമ്പത്തികരംഗം മെച്ചപ്പെടുത്താൻ നടത്തിയ പ്രവർത്തനങ്ങളെയാണ് െഎ.എം.എഫ് അഭിന്ദിച്ചത്. അതത് സമയങ്ങളിൽ അധികൃതർ നൽകിയ മുൻകരുതൽ നിർദേശങ്ങൾ കോവിഡ് വ്യാപനം തടയുന്നതിന് സഹായിച്ചു. എല്ലാ പൗരൻമാർക്കും പ്രവാസികൾക്കും സൗജന്യമായി വാക്സിൻ നൽകാനുള്ള തീരുമാനവും സാമ്പത്തിക പ്രതിസന്ധി നേരിടാൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകിയ സഹായങ്ങളും പ്രശംസനീയമാണ്.
കോവിഡ് ഏറ്റവും കൂടുതൽ ആഘാതം സൃഷ്ടിച്ച മേഖലകൾക്ക് പ്രഖ്യാപിച്ച പദ്ധതികളെയും െഎ.എം.എഫ് അഭിനന്ദിച്ചു. കോവിഡ് സൃഷ്ടിച്ച ആഗോള സാമ്പത്തിക മാന്ദ്യം, കുറഞ്ഞ എണ്ണ വില തുടങ്ങിയ വെല്ലുവിളികളുടെ സാഹചര്യത്തിലും വികസന പദ്ധതികളുമായി ബഹ്റൈൻ സർക്കാർ മുന്നോട്ടുപോവുകയാണ്. സ്വകാര്യ മേഖലയിൽ ഗുണപരമായ അവസരങ്ങൾ സൃഷ്ടിക്കേണ്ടത് പ്രധാനപ്പെട്ടതാണെന്നും പ്രസ്താനവയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.